ഭാര്യയെ കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവം; അനാഥരായ മൂന്ന് കുട്ടികൾക്ക് കൈതാങ്ങായി വീണാ ജോർജ്

എറണാകുളം പള്ളിക്കര ഊത്തിക്കര തൊണ്ടിമൂലയിൽ മാതാപിതാക്കളുടെ മരണത്തെ തുടർന്ന് അനാഥരായ മൂന്ന് കുട്ടികൾക്ക് കൈതാങ്ങായി വീണാ ജോർജ്. കുട്ടികളുടെ സംരക്ഷണത്തിന് വനിത ശിശുവികസന വകുപ്പ് ഓരോ കുട്ടിക്കും പ്രതിമാസം രണ്ടായിരം രൂപ വീതം നൽകാൻ തീരുമാനിച്ചു. മാതാപിതാക്കളുടെ മരണത്തോടെ അനാഥമായ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാൻ വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്ക് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. എന്നാൽ അമ്മയുടെ മാതാപിതാക്കൾ കുട്ടികളെ ഏറ്റെടുക്കാൻ തയ്യാറാണെന്ന് അറിയിച്ചു. തുടർന്നാണ് സാമ്പത്തിക സഹായം നൽകാൻ തീരുമാനിച്ചത്.
മലയാളിയായ ഭാര്യയെ കൊന്ന ശേഷം അതിഥിതൊഴിലാളിയായ ഭർത്താവ് ആത്മഹത്യ ചെയ്തതോടെയാണ് കുട്ടികൾ അനാഥമായത്. എട്ടും അഞ്ചും രണ്ടും ക്ലാസുകളിലായി പഠിക്കുന്ന കുട്ടികളാണ് മാതാപിതാക്കളുടെ വേർപാടിനെ തുടർന്ന് അനാഥരായത്. 14 വർഷം മുമ്പാണ് മാതാപിതാക്കളായ ഇവർ തൊഴിലിടങ്ങളിൽ പരിചയപ്പെട്ട് വിവാഹിതരായത്. മാതാപിതാക്കളുടെ വേർപാടിനെ തുടർന്ന് കുട്ടികൾ അനാഥമായ വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മന്ത്രി നടപടി സ്വീകരിച്ചത്.
മന്ത്രി വീണാ ജോർജ് കുട്ടികളുടെ മുത്തച്ഛനെ വിളിച്ച് സാന്ത്വനിപ്പിക്കുകയും കുട്ടികളുടെ വിവരം അന്വേഷിക്കുകയും ചെയ്തു.
Story Highlights: Veena George was a support to three orphans
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here