കേരളത്തിൽ വേരുറപ്പിക്കാൻ സംസ്ഥാന നേതൃത്വമറിയാതെ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ

കേരളത്തിൽ വേരുറപ്പിക്കാൻ സംസ്ഥാന നേതൃത്വമറിയാതെ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ. മാധ്യമ പ്രവർത്തകരുമായും രാഷ്ട്രീയ നിരീക്ഷകരുമായും കേന്ദ്രമന്ത്രി അമിത് ഷാ നേരിട്ട് ആശയവിനിമയം നടത്തി. രാഷ്ട്രീയ അടവുനയങ്ങളിലും സംഘടനയിലും മാറ്റം കൊണ്ടുവരാൻ ആലോചനയുണ്ട്. ( amit shah new move to capture kerala )
തിരുവനന്തപുരത്തെത്തിയ അമിത് ഷാ മുതിർന്ന മാധ്യമ പ്രവർത്തകരെയും രാഷ്ട്രീയ നിരീക്ഷരെയും നേരിലും ടെലഫോൺ വഴിയും ബന്ധപ്പെട്ടിട്ടുണ്ട്.
കേരളത്തിൽ ബി.ജെ.പിയുടെ പ്രതിഛായ വർധിപ്പിയ്ക്കാനും രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കാനുമുള്ള അടവുകളാണ് ചർച്ചയായത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിനൊപ്പം നേതാക്കളെ കുറിച്ചും അമിത് ഷാ അഭിപ്രായം തേടിയിട്ടുണ്ട്.
തന്ത്രങ്ങൾ മെനയാൻ നേരിട്ട് അമിത് ഷാ പാർലമെന്റ് തിരഞ്ഞെടുപ്പിനായി തന്ത്രങ്ങൾ മെനയാൻ നേരിട്ട് ഇടപെടൽ നടത്തുകയാണ് ബി.ജെ പി കേന്ദ്ര നേതൃത്വം .ആശയവിനിമയം സംസ്ഥാന നേതൃത്വം അറിയാതെയാണെന്നുള്ളതും പ്രസക്തമാണ്. നേതൃത്വത്തെ മാറി മാറി പരീക്ഷിച്ചിട്ടും കേരളത്തിൽ ചലനമുണ്ടാക്കാനാകാത്തതിൽ കടുത്ത അതൃപ്തിയിലാണ് ബി.ജെ പി കേന്ദ്ര നേതൃത്വം.
Story Highlights: amit shah new move to capture kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here