Advertisement

മലപ്പുറത്ത് ‍ദേശീയപാത വികസനത്തിന് നൂറുകണക്കിന് ഖബറുകള്‍ മാറ്റി മറവ് ചെയ്ത് പള്ളിക്കമ്മിറ്റി

September 14, 2022
2 minutes Read
masjid committee changed the graves

ദേശീയപാത വികസനത്തിന്റെ ഭാഗമായി മലപ്പുറത്ത് ‍നൂറുകണക്കിന് ഖബറുകള്‍ മാറ്റി മറവ് ചെയ്ത് പള്ളിക്കമ്മിറ്റി. വെന്നിയൂര്‍ മഹല്ല് ജുമാ മസ്ജിദിന്റെ ഖബർസ്ഥാനിലെ മൃതദേഹങ്ങളാണ് പൂർണ്ണ സമ്മതത്തോടെ വിശ്വാസികൾ മറ്റൊരിടത്തേക്ക് മാറ്റിയത് ( masjid committee changed the graves ).

Read Also: ആസാദ് കാശ്മീർ പരാമർശം; കെ.ടി.ജലീലിനെതിരായ പരാതി ഡൽഹി കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ദേശീയ പാതക്കായി വെന്നിയൂര്‍ മഹല്ല് ജുമാ മസ്ജിദ് ഖബര്‍സ്ഥാന്റെ അര ഏക്കറോളം സ്ഥലമാണ് വിട്ടുനല്‍കിയത്. ഈ ഭാഗത്തുണ്ടായിരുന്ന 600 ഖബറുകൾ പൊളിച്ച് മാറ്റി. പതിനഞ്ച് വര്‍ഷം മുതല്‍ 100 വര്‍ഷത്തിലേറെ പഴക്കമുള്ള ഖബറുകളാണ് പൊളിച്ചത്.

Read Also: ക്യൂന്‍ എലിസബത്തിന്റെ വിയോഗത്തിന് പിന്നാലെ ഹാരി രാജകുമാരനെ പ്രശംസിച്ചും വില്യമിനെ പരിഹസിച്ചും നെറ്റിസണ്‍സ്

ആയിരത്തി എണ്ണൂറിലധികം വീടുകള്‍ ഉള്‍കൊള്ളുന്ന വെന്നിയൂര്‍ മഹല്ല് ജുമാ മസ്ജിദിന്റെ ഖബറിസ്ഥാന് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. പള്ളിയുടെ പിൻഭാഗത്ത് കൊവിഡ് സയത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്താണ് പുതിയ ഖബറുകള്‍ കുഴിച്ച് മൃതദേഹ അവശിഷ്ട്ടങ്ങൾ അടക്കം ചെയ്തത്. നൂറുൽ ഇസ്ലാം കമ്മറ്റിയുടെ നേതൃത്വത്തിലാണ് ഖബര്‍സ്ഥാന്‍ മാറ്റി സ്ഥാപിച്ചത്.

Story Highlights: masjid committee changed the graves

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top