ഓണം ബമ്പർ വിൽപന കുറഞ്ഞാൽ ലഭിക്കുക ഒന്ന് മുതൽ മൂന്ന് വരെയുള്ള സമ്മാനങ്ങൾ മാത്രം

കേരള സംസ്ഥാന ഓണ ബമ്പർ നറുക്കെടുപ്പിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ജനം. ഒന്നാം സമ്മാനമായ 25 കോടി രൂപ ലഭിക്കുന്ന മനക്കോട്ടകൾ ഇതിനോടകം പലരും കെട്ടിക്കാണും. എന്നാൽ ലോട്ടറി എടുത്തവർ ശ്രദ്ധികാതെ പോയ ഒരു കാര്യമുണ്ട്. ( onam bumper 2022 prize )
ലോട്ടറി ടിക്കറ്റിന്റെ മുന്നിലത്തെ നമ്പർ മാത്രം ശ്രദ്ധിക്കാതെ പിന്നിലേക്കൊന്ന് തിരിച്ച് പിടിച്ച് നോക്കൂ. അതിൽ ചില നിബന്ധന്കൾ എഴുതിയിട്ടുണ്ട്. അതിൽ രണ്ടാമതായി എഴുതിയ കാര്യം ഭൂരിഭാഗം പേർക്കും അറിയില്ല.
ഒന്ന് മുതൽ മൂന്ന് വരെയുള്ള സമ്മാനങ്ങൾ വിൽക്കപ്പെട്ട ടിക്കറ്റുകളിൽ ഉറപ്പാക്കി നറുക്കെടുപ്പ് നടത്തും. ബാക്കി സമ്മാനങ്ങളുടെ എണ്ണം വിൽക്കപ്പെടുന്ന ടിക്കറ്റുകളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കും. ഒന്നാം സമ്മാനാർഹമായ ടിക്കറ്റിന്റെ ബാക്കി 9 പരമ്പരകളിലുള്ള അതേ നമ്പർ ടിക്കറ്റുകൾക്ക് 5 ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനവും ലഭിക്കും. കഴിഞ്ഞ ആഴ്ച വരെ പുറത്ത് വന്ന കണക്കുകൾ പ്രകാരം 41.5 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ടിക്കറ്റ് വിൽപന ഇനിയും ഉയരാനാണ് സാധ്യത. അങ്ങനെയെങ്കിൽ ഇത്തരമൊരു പ്രതിസന്ധി ഉണ്ടായേക്കില്ല.
Read Also: ഓണം ബമ്പർ ഒന്നാം സമ്മാനം 25 കോടി; അടിച്ചാൽ കൈയിൽ എത്ര കിട്ടും ?
കഴിഞ്ഞ വർഷം 54 ലക്ഷം ടിക്കറ്റാണ് വിറ്റ് പോയത്. ഇത്തവണ ടിക്കറ്റ് വില 300 രൂപയിൽ നിന്ന് 500 രൂപയാക്കിയതോടെ കഴിഞ്ഞ വർഷത്തേക്കാൾ തുക ലഭിക്കുമെന്നാണ് വിലയിരുത്തൽ.
Story Highlights: onam bumper 2022 prize
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here