‘ധ്യാനിന്റെ ഇന്റര്‍വ്യൂകളെക്കുറിച്ച് പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന ശ്രീനിയേട്ടന്’; ശ്രീനിവാസനൊപ്പമുള്ള ചിത്രവുമായി സ്മിനു സിജോ

പൊതുവേദികളിലേക്ക് ഉള്‍പ്പെടെ ശ്രീനിവാസന് പയ്യെ മടങ്ങിയെത്തുന്നത് ഏറെ ആശ്വാസത്തോടെയും സന്തോഷത്തോടെയുമാണ് മലയാളികള്‍ കണ്ടത്. ഒരു കുടുംബാംഗത്തോടുള്ള സ്നേഹമാണ് നടനും തിരക്കഥാകൃത്തുമായ ശ്രീനിവാവസന് മലയാളികള്‍ നല്‍കുന്നത്. തങ്ങളുടെ പ്രിയപ്പെട്ട നടനെയും കഥാകാരനെയും വീണ്ടും വെള്ളിത്തിരയില്‍ കാണാനുള്ള കാത്തിരിപ്പിലാണ് മലയാളികള്‍. (sminusijo shares latest photos of sreenivasan)
ഇപ്പോള്‍ ശ്രീനിവാസനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ട് നടി സ്മിനു സിജോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാവുന്നത്. അദ്ദേഹം ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണെന്നും ഇനി എഴുതാന്‍ പോകുന്ന തിരക്കഥയെ പറ്റി വളരെയധികം സംസാരിച്ചുവെന്നുമാണ് താരം പറയുന്നത്.
ശ്രീനിയേട്ടന്റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥിച്ച എല്ലാവര്ക്കും സന്തോഷിക്കാനാണ് താന്‍ ഈ ചിത്രം പങ്കുവയ്ക്കുന്നതെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള ഒരു കുറിപ്പും സ്മിനു സിജോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുന്നുണ്ട്. ഇളയ മകനായ ധ്യാന്‍ ശ്രീനിവാസന് തന്റെ വൈറല്‍ അഭിമുഖങ്ങളില്‍ പറയുന്ന തമാശകള്‍ ഓര്‍ത്തെടുത്ത് ശ്രീനിവാസന് പൊട്ടിച്ചിരിച്ചെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം:
ഈ സന്തോഷം എന്നും മായാതിരിക്കട്ടെ ശ്രീനിയേട്ടന്റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥിച്ച എല്ലാവര്ക്കും സന്തോഷിക്കാനും കൂടിയാണ് ഈ ഫോട്ടോ ഇവിടെ പോസ്റ്റ് ചെയ്യുന്നത് ചെറിയ ചില ആരോഗ്യപ്രശ്നങ്ങള്‍ ഒഴിച്ചാല്‍ ശ്രീനിയേട്ടന് ഇന്ന് പൂര്‍ണ്ണ ആരോഗ്യവാനാണ്,
ഇന്ന് ഞാന്‍ ശ്രീനിയേട്ടന്റെ വീട്ടില്‍ പോയി സന്തോഷത്തോടെ എന്നെ കെട്ടിപിടിച്ച് സ്വീകരിച്ച വിമലാന്റിയും ,കണ്ട ഉടന്നെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ ശ്രീനിയേട്ടനും, ധ്യാന്‍ന്റെ ഇന്റ്റര്‍വ്യൂ തമാശകള്‍ പറയുമ്പോള്‍ മതി മറന്നു ചിരിക്കുന്ന സ്നേഹനിധികളായ മാതാപിക്കളുടെ സന്തോഷവും , ധ്യാന്‍ ഇന്റ്റര്വ്യൂവില് പറയാന്‍ മറന്നതൊ അതൊ അടുത്ത ഇന്റ്റര്‍വ്യുവില്‍ പറയാന്‍ മാറ്റിവച്ചതൊ അറിയില്ല എന്തായാലും പഴയ നര്‍മ്മത്തിന് ഒട്ടും മങ്ങല്‍ ഏല്പിക്കാതെ ധ്യാന്‍മോന്റെ ചെറുപ്പകാലത്തെ തമാശകളും ഇടയ്ക്ക് മാത്രം കാണിക്കുന്ന പക്വതകളും അഭിമാനത്തോടെ പറഞ്ഞു ചിരിക്കുന്ന ശ്രീനിയേട്ടനെയും , ശ്രീനിയേട്ടന്റെയും മക്കളുടെയും നിഴലായി മാത്രം ജീവിക്കുന്ന വിമലാന്റിയുടെയും കൂടെ ചിലവഴിക്കാന്‍ പറ്റിയ നിമിഷങ്ങള്‍ എന്റെ ഏറ്റവും വല്യ അഭിമാന നിമിഷങ്ങളാണ് , പൂര്‍ണ്ണ ആരോഗ്യവാനായി എഴുതാന്‍ പോവുന്ന അടുത്ത മനസ്സിലുള്ള തിരകഥയെ പറ്റി വാതോരാതെ സംസാരിച്ച ശ്രീനിയേട്ടന്. ആ കണ്ണുകളിലെ തിളക്കം അത്മവിശ്വാസം അതു മാത്രം മതി നമ്മള് മലയാളികള്‍ക്ക് നമ്മുടെ പ്രിയപ്പെട്ട ശ്രീനിയേട്ടന്റെ തിരിച്ചു വരവിന്
Story Highlights: sminusijo shares latest photos of sreenivasan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here