91 വയസുകാരിയെ അടുക്കളയിലേക്ക് കടന്നുചെന്ന് ആക്രമിച്ച് തെരുവുനായകള്‍; സംഭവം മലപ്പുറത്ത്

മലപ്പുറം ചുങ്കത്തറയില്‍ വയോധികയ്ക്ക് തെരുവ് നായയുടെ കടിയേറ്റു. പള്ളിക്കുത്ത് സ്വദേശിയായ 91 വയസുകാരിയായ ചിരുതയെ വീട്ടില്‍ക്കയറിയാണ് തെരുവുനായകള്‍ ആക്രമിച്ചത്. കാലിനുള്‍പ്പെടെ കടിയേറ്റ വയോധികയെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. (stray dog attack again in malappuram victim 91 year old lady)
ഇന്ന് വൈകീട്ട് ഏഴ് മണിയോടെയാണ് വയോധികയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. വീടിന്റെ അടുക്കളയിലിരിക്കുകയായിരുന്ന വയോധികയെ രണ്ട് തെരുവുനായ്ക്കള്‍ ആക്രമിക്കുകയായിരുന്നു.
Read Also: സംസ്ഥാനത്ത് തെരുവ് നായ ശല്യം അതിരൂക്ഷമായ 507 ഹോട്ട്സ്പോട്ടുകൾ കണ്ടെത്തി ആരോഗ്യവകുപ്പ്
തെരുവുനായയുടെ ആക്രമണത്തില്‍ ചിരുതയുടെ കാലിനും കൈമുട്ടുകള്‍ക്കും പരുക്കേറ്റു. വാര്‍ധക്യസംബന്ധമായ അസുഖങ്ങളാല്‍ അവശയായ ചിരുതയുടെ ശരീരത്തില്‍ പലയിടത്തും നായയുടെ കടിയേറ്റ പശ്ചാത്തലത്തില്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വയോധികയുടെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
Story Highlights: stray dog attack again in malappuram victim 91 year old lady
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here