ടി-20 റാങ്കിംഗ്: വമ്പൻ കുതിപ്പുമായി വിരാട് കോലി
ഐസിസി ടി-20 റാങ്കിംഗിൽ വമ്പൻ കുതിപ്പുമായി ഇന്ത്യയുടെ മുൻ താരം വിരാട് കോലി. ഏഷ്യാ കപ്പിലെ തകർപ്പൻ പ്രകടനത്തിൻ്റെ മികവിൽ 14 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ കോലി 15ആം സ്ഥാനത്തേക്കാണ് മുന്നേറിയത്. ഏറെക്കാലമായി ഫോമിലല്ലാത്ത കോലി 29ആം സ്ഥാനത്തുനിന്നാണ് 15ലെത്തിയത്.
ഏഷ്യാ കപ്പിൽ ഏറ്റവുമധികം റൺസ് നേടിയവരുടെ പട്ടികയിൽ വിരാട് കോലി രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 5 മത്സരങ്ങൾ കളിച്ച കോലി 92 ശരാശരിയിൽ 276 റൺസെടുത്തു. 147 ആണ് സ്ട്രൈക്ക് റേറ്റ്. അഫ്ഗാനിസ്താനെതിരായ അവസാന സൂപ്പർ ഫോർ മത്സരത്തിൽ കോലി സെഞ്ചുറിയടിച്ചിരുന്നു. 56 ശരാശരിയും 117 സ്ട്രൈക്ക് റേറ്റും സഹിതം 281 റൺസെടുത്ത പാക് വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാൻ ആണ് ഏഷ്യാ കപ്പിൽ ഏറ്റവുമധികം റൺസ് നേടിയത്.
റിസ്വാൻ തന്നെയാണ് റാങ്കിംഗിൽ ഒന്നാമത്. എയ്ഡൻ മാർക്രം (ദക്ഷിണാഫ്രിക്ക), ബാബർ അസം (പാകിസ്താൻ), സൂര്യകുമാർ യാദവ് (ഇന്ത്യ) എന്നിവർ അടുത്ത സ്ഥാനങ്ങളിലുണ്ട്.
Story Highlights: t20 ranking virat kohli
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here