റോഡിലെ കുഴിയില്‍ വീണ് ബൈക്കപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

റോഡിലെ കുഴിയില്‍ വീണുണ്ടായ ബൈക്കപകടത്തെ തുടര്‍ന്ന് പരുക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. മാറമ്പിള്ളി സ്വദേശി കുഞ്ഞുമുഹമ്മദ് ആണ് മരിച്ചത്. ആലുവ-പെരുമ്പാവൂര്‍ റോഡില്‍ വച്ച് കഴിഞ്ഞ ഓഗസ്റ്റ് 20നുണ്ടായ അപകടത്തിലാണ് കുഞ്ഞുമുഹമ്മദിന് പരുക്കേറ്റത്.
മൂന്നാഴ്ച അബോധാവസ്ഥയിലായിരുന്നു ഇദ്ദേഹം. തലയ്ക്കും കാലിനുമായിരുന്നു ഗുരുതരമായി പരുക്കേറ്റത്. വീഴ്ചയുടെ ആഘാതത്തില്‍ കൈക്കുഴ തെറ്റുകയും ചെയ്തിരുന്നു. ആദ്യം ആലുവയിലും തുടര്‍ന്ന് എറണാകുളത്തും ചികിത്സയിലായിരുന്നു.
Read Also: ഒരാഴ്ചയ്ക്കകം കുഴിയടക്കണം, കേരളത്തിൽ മാത്രമല്ല ദേശീയ പാതകൾ ഉള്ളത്; കടുത്ത വിമർശനവുമായി ഹൈക്കോടതി
ഇന്ന് രാവിലെയും ആലുവ- പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് മറ്റൊരു ബൈക്ക് യാത്രികന് പരുക്കേറ്റു. മൂന്നാഴ്ച മുന്‍പ് ലക്ഷങ്ങള്‍ മുടക്കി അറ്റകുറ്റപ്പണി നടത്തിയ റോഡിലെ കുഴിയില്‍ വീണാണ് ബൈക്ക് യാത്രക്കാരന് പരുക്കേറ്റത്. അപകടത്തിന് പിന്നാലെ റോഡിലെ കുഴികള്‍ നാട്ടുകാര്‍ അടച്ചു.രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് യുവാവ് കുഴിയില്‍ വീണ് അപകടത്തില്‍പ്പെട്ടത്.
Read Also: റോഡിലെ കുഴിയിൽ വീണ് കായംകുളം എസ്.ഐക്ക് പരുക്ക്
നാട്ടുകാര്‍ റോഡിലെ കുഴികള്‍ കല്ലും മണ്ണും ഉപയോഗിച്ച് അടച്ചു. 10 ലക്ഷം രൂപ ചെലവാക്കിയാണ് ആലുവ പെരുമ്പാവൂര്‍ റോഡിലെ കുഴികള്‍ അടച്ചത്. എന്നാല്‍ ദിവസങ്ങള്‍ക്കുളളില്‍ റോഡ് വീണ്ടും പൊട്ടിപ്പൊളിയുകയായിരുന്നു.
Story Highlights: bike rider died after falling into a pothole on road
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here