Advertisement

2047ഓടെ രാജ്യത്തിന്റെ പൊതുഭാഷയായി ഹിന്ദി മാറും: അമിത് ഷാ

September 15, 2022
3 minutes Read

2047ഓടെ രാജ്യത്തിന്റെ പൊതുഭാഷയായി ഹിന്ദി മാറുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലോകത്ത് ഏറ്റവും അധികം ആളുകൾ സംസാരിക്കുന്ന നാലാമത്തെ ഭാഷയാണ് ഹിന്ദി. ബ്രിട്ടീഷ് ഭരണകൂടം വിഭജിച്ച് ഭരിക്കുകയും ഇംഗ്ലീഷ് അടിച്ചേൽപ്പിക്കുകയും ചെയ്തത് മൂലം ഹിന്ദി ഔദ്യോഗിക ഭാഷ ആല്ലാതാവുകയായിരുന്നു.(hindi ties nation in thread of unity says amit shah)

Read Also: ക്യൂന്‍ എലിസബത്തിന്റെ വിയോഗത്തിന് പിന്നാലെ ഹാരി രാജകുമാരനെ പ്രശംസിച്ചും വില്യമിനെ പരിഹസിച്ചും നെറ്റിസണ്‍സ്

രാജ്യത്തെ ഒരുമിച്ച് ചേർക്കാൻ ഹിന്ദിക്ക് മാത്രമേ സാധിക്കു. ഗുജറാത്തിലെ സൂറത്തിൽ ഹിന്ദി ദിവസത്തോടനുബന്ധിച്ച് നടന്ന ഒദ്യോഗിക ഭാഷ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭാഷയുടെ പേരിൽ ജനങ്ങളെ അകറ്റി നിർത്താനല്ല നേതാക്കൾ ശ്രമിക്കേണ്ടത് മറിച്ച് അവരെ ഒരുമിച്ച് ചേർക്കാനാണ്. പ്രാദേശിക വാദം പ്രചരിപ്പിച്ച് ജനങ്ങളെ തമ്മിൽ തല്ലിച്ച് മുതലെടുപ്പ് നടത്തുന്ന രാഷ്‌ട്രീയക്കാർ രാജ്യത്തിന്റെ ശത്രുക്കളാണെന്നും അമിത് ഷാ പറഞ്ഞു. രാജ്യത്തിന്റെ പുരോഗതിക്ക് വലിയ സംഭവങ്ങൾ നൽകാൻ ഹിന്ദിക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാഷ അറിയാത്തത് മൂലം പ്രാദേശികമായി ഒതുങ്ങി നിന്ന് പോകുന്ന നിരവധി സംരംഭകരും , വ്യവാസികളും രാജ്യത്തുണ്ട്. ഹിന്ദി സംസാരിക്കാൻ അറിയുമെങ്കിൽ അവർക്ക് കൂടുതൽ പുരോഗതി കൈവരിക്കാൻ കഴിയുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യയിൽ 9 സംസ്ഥാനങ്ങളിലും 3 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് ഹിന്ദി ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്.

Story Highlights: hindi ties nation in thread of unity says amit shah

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top