Advertisement

ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തിലൂടെ ഭാരത് ജോഡോ യാത്ര കടന്ന് പോകുന്നില്ല; വിമർശനവുമായി എം.വി ഗോവിന്ദൻ

September 15, 2022
2 minutes Read
MV Govindan criticizes Bharat Jodo Yatra

ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തിലൂടെ ഭാരത് ജോഡോ യാത്ര കടന്ന് പോകുന്നില്ലെന്ന ​വിമർശനവുമായി സി.പി.ഐ.എം രം​ഗത്ത്. ഇത്തരത്തിലാണെങ്കിൽ ഇന്ത്യൻ ജനതയെ ഒന്നിപ്പിക്കണമെന്ന യാത്രയുടെ മുദ്രാവാക്യം എങ്ങനെ ലക്ഷ്യത്തിലെത്തുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വ്യക്തമാക്കി. ദേശാഭിമാനിയിലെ ലേഖനത്തിലാണ് അദ്ദേഹത്തിന്റെ വിമർശനം. ( MV Govindan criticizes Bharat Jodo Yatra ).

ബിജെപിയുടെ വർഗീയതയെ തടുക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. ഹിന്ദുത്വ രാഷ്ട്രീയത്തോട് കോൺഗ്രസിന് അഴകൊഴമ്പൻ നിലപാടാണുള്ളത്. നിലപാടും നയവുമില്ലാത്ത അവസ്ഥയാണ് അവർക്ക്. പിന്തെന്ത് ജോഡോ യാത്രയെന്നും എം.വി.ഗോവിന്ദൻ പരിഹസിച്ചു.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കണ്ടയ്‌നർ ജാഥയെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് വിമർശിച്ചിരുന്നു. സിപിഐഎം കേരളയുടെ ഫേസ്ബുക്ക് പേജിൽ സത്യാനന്തരം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരത് ജോഡോ യാത്രയുടെ റൂട്ട് തയ്യാറാക്കിയിട്ടുള്ളത് ബിജെപി ഇല്ലാത്ത സംസ്ഥാനങ്ങൾ തെരഞ്ഞുപിടിച്ചുകൊണ്ടാണെന്നും ഈ ‘കണ്ടെയ്‌നർ ജാഥ’ ആർക്കെതിരെയാണെന്നും സ്വരാജ് ചോദിച്ചു.

Read Also: ഭാരത് ജോഡോ യാത്രയ്ക്ക് ഇന്ന് വിശ്രമം; യാത്രയുടെ പുരോഗതി വിലയിരുത്തും

ജാഥ കടന്നുപോകുന്നത് ആകെ 12 സംസ്ഥാനങ്ങളിലൂടെയാണ്. അതിൽ ഏഴും ബിജെപിക്ക് വേരോട്ടമുള്ള സംസ്ഥാനങ്ങളല്ല. ബിജെപിയില്ലാത്ത സംസ്ഥാനങ്ങൾ തിരഞ്ഞുപിടിച്ചാണ് റൂട്ട് തയ്യാറാക്കിയിട്ടുള്ളത്. കണ്ടയ്‌നർ വാഴ്ത്തിപ്പാട്ടുകൾ കണ്ടിട്ട് മിക്കവാറും ഈ കണ്ടയ്‌നറുകൾ കോൺഗ്രസിനേയും കൊണ്ടോ പോകൂ എന്ന് തന്നെയാണ് ഈ ഘട്ടത്തിൽ തോന്നുന്നതെന്നും സ്വരാജ് പറഞ്ഞു.

രാഹുൽ ഏറ്റവും കൂടുതൽ നടക്കുന്നത് കേരളത്തിലൂടെയാണ്. കേരളത്തിലാകട്ടെ ബിജെപിക്ക് നിവർന്നു നിൽക്കാൻ പോയിട്ട് നിരങ്ങിനീങ്ങാൻ പോലും സാധിച്ചിട്ടില്ല. യാത്രയിൽ പങ്കെടുക്കുന്ന രാഹുൽ ഗാന്ധി അടക്കമുള്ളവർക്ക് കിടക്കാൻ കണ്ടയ്‌നർ മുറികൾ ഒരുക്കിയതിനെയാണ് സ്വരാജ് പരിഹസിക്കുന്നത്. 60 കണ്ടയ്‌നറുകളാണ് കിടക്കാൻ ഒരുക്കിയത്. ഒരു കിടക്ക മുതൽ 12 കിടക്കകൾ വരെയാണ് കണ്ടയ്‌നറുകളിൽ ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം വിമർശിച്ചു.

ഭാരത് ജോഡോ യാത്രയ്ക്ക് ഇന്ന് വിശ്രമമാണ്. ദേശീയ നേതാക്കളുമായി രാഹുൽ ഗാന്ധി ചർച്ച നടത്തും. യാത്രയുടെ ഇതുവരെയുള്ള പുരോഗതി വിലയിരുത്തും. സംസ്ഥാന നേതാക്കൾ കെപിസിസി യോഗത്തിന് പോകുന്നതിനാൽ ദേശീയ നേതാക്കൾ മാത്രമാകും കൊല്ലത്തുണ്ടാവുക. ഒപ്പം ചില പൗര പ്രമുഖരേയും രാഹുൽ ഗാന്ധി സന്ദർശിച്ചേക്കും. ഇന്നലെ കൊല്ലം ജില്ലയിൽ പ്രവേശിച്ച യാത്രക്ക് ആവേശകരമായ വരവേൽപ്പാണ് പ്രവർത്തകർ നൽകിയത്.

Story Highlights: MV Govindan criticizes Bharat Jodo Yatra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top