‘ഇവിടൊരാള്‍ തെക്ക് വടക്ക് നടക്കുന്നു, അവിടെ കൂട്ടത്തോടെ മറുചേരിയിലേക്ക് മാറുന്നു’; മന്ത്രി വി ശിവന്‍കുട്ടി

ഗോവയില്‍ മുന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്ന പശ്ചാത്തലത്തിൽ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ വീണ്ടും പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി. ‘ഇവിടൊരാള്‍ തെക്കുവടക്ക് നടക്കുന്നു, അവിടെ കൂട്ടത്തോടെ മറുചേരിയിലേക്ക് മാറുന്നു’ എന്ന കുറിപ്പോടെയുള്ള ചിത്രമാണ് ശിവന്‍കുട്ടി തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ചത്.(v shivankutty against bharath jodo yathra)
ഒന്ന് നടന്നാല്‍ ഇതാണ് സ്ഥിയെങ്കില്‍ എന്ന ചോദ്യവും ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് മന്ത്രി ചോദിക്കുന്നുണ്ട്. ഇന്നാണ് ഗോവ മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കമ്മത്ത് ഉള്‍പ്പെടെ എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നത്. ദിംഗബര്‍ കമ്മത്തിനെ കൂടാതെ മുന്‍ പ്രതിപക്ഷ നേതാവ് മൈക്കല്‍ ലോബോ, ഡെലിയാ ലോബോ, രാജേഷ് പല്‍ദേശായി, കേദാര്‍ നായിക്, സങ്കല്‍പ് അമോങ്കര്‍, അലൈക്‌സോ സെക്വയ്‌റ, റുഡോള്‍ഫ് ഫെര്‍ണാണ്ടസ് എന്നിവരാണ് കോണ്‍ഗ്രസ് വിട്ടത്.
Story Highlights: v shivankutty against bharath jodo yathra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here