Advertisement

ജെന്‍ഡര്‍ ന്യൂട്രാലിറ്റി ബസ് സ്റ്റോപ്പ് നിര്‍മിക്കും; ശ്രീകാര്യത്തെ വിവാദമായ ബസ്റ്റ് സ്റ്റോപ്പ് പൊളിച്ചുനീക്കി

September 16, 2022
2 minutes Read
bust stop near sreekaryam engineering college demolished

തിരുവനന്തപുരത്ത് ശ്രീകാര്യം സിഎടി എന്‍ജിനീയറിംഗ് കോളജിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു. തിരുവനന്തപുരം കോര്‍പറേഷന്റെ നേതൃത്വത്തിലാണ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുമാറ്റിയത്. ജെന്‍ഡര്‍ ന്യൂട്രാലിറ്റി ബസ് സ്റ്റോപ്പ് നിര്‍മിക്കുമെന്നാണ് പിന്നാലെ കോര്‍പറേഷന്റെ വിശദീകരണം. കോര്‍പറേഷന്‍ ഉദ്യോഗസ്ഥരും പൊലീസും എത്തിയാണ് ബസ്റ്റ് സ്റ്റോപ്പ് പൊളിച്ചത്.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നു എന്നതിന്റെ പേരില്‍ ശ്രീകാര്യത്തെ ബസ് സ്റ്റോപ്പ് വിവാദത്തില്‍ ഇടംപിടിച്ചിരുന്നു. ശ്രീകാര്യത്തെ എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥികള്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഒരുമിച്ചിരിക്കുന്നതിന്റെ ചിത്രങ്ങളും സോഷ്യല്‍ മിഡിയയില്‍ വൈറലായിരുന്നു. അടുത്തിരിക്കാനല്ലേ വിലക്കുള്ളൂ മടിയില്‍ ഇരിക്കാലോ എന്ന തലക്കെട്ടോടെയായിരുന്നു ഫോട്ടോ വിദ്യാര്‍ത്ഥികള്‍ പങ്കുവച്ചത്.

Read Also: ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാൽ നിങ്ങൾക്ക് എന്താണ് പ്രശ്നം? എം.കെ മുനീറിനെതിരെ വി ശിവൻകുട്ടി

Story Highlights: bust stop near sreekaryam engineering college demolished

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top