കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ച: അര്‍ജുന്‍ ആയങ്കിയെ രാമാനാട്ടുകര വാഹനാപകടത്തിലും പ്രതി ചേര്‍ത്തു

കരിപ്പൂര്‍ സ്വര്‍ണ്ണ കവര്‍ച്ച കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയെ 2021ലെ വാഹനാപകട കേസിലും പ്രതിചേര്‍ത്തു. സ്വര്‍ണ്ണ കവര്‍ച്ചാ ശ്രമത്തിനിടെ ആയിരുന്നു വാഹനാപകടം.അര്‍ജുന്‍ ആയങ്കിയെ അപകടം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. (gold smuggling case accused arjun ayanki involved in ramanattukara accident)
2021 ജൂണ്‍ 21ന് പുലര്‍ച്ചെ രാമനാട്ടുകര ബൈപ്പാസ് ജംഗ്ഷന് സമീപം പുളിഞ്ചോട്ടിലുണ്ടായ വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ അപകടത്തിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
വിദേശത്ത് നിന്നും കടത്തി കൊണ്ട് വന്ന സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാന്‍ എത്തിയ മറ്റൊരു സംഘത്തിന് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയത് ആയങ്കിയാണെന്ന് അന്വേഷണത്തിലൂടെ പൊലീസ് കണ്ടെത്തിയിരുന്നു. ജിദ്ദയില്‍ നിന്ന് സ്വര്‍ണവുമായെത്തിയ തിരൂര്‍ സ്വദേശി മഹേഷിന്റെ നിര്‍ദേശ പ്രകാരമായിരുന്നു കവര്‍ച്ചാ സംഘം കരിപ്പൂരിലെത്തിയത്. സ്വര്‍ണം കൈപ്പറ്റാനെത്തുന്നവര്‍ക്ക് സ്വര്‍ണം കൈമാറുന്നതിനിടെയാണ് കവര്‍ച്ച ചെയ്യാന്‍ സംഘം തീരുമാനിച്ചത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതികളെ പിടികൂടിയത്.
Story Highlights: gold smuggling case accused arjun ayanki involved in ramanattukara accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here