ബൈക്ക് യാത്രികന്‍ മരിച്ചതില്‍ ന്യായീകരണവുമായി സര്‍ക്കാര്‍; മരണകാരണം പ്രമേഹമെന്ന് കോടതിയില്‍

ആലുവ-പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന്‍ മരിച്ചതില്‍ ന്യായീകരണവുമായി സര്‍ക്കാര്‍. കുഞ്ഞുമുഹമ്മദിന്റെ മരണകാരണം കുഴിയില്‍ വീണുള്ള പരുക്ക് മാത്രമല്ല. പ്രമേഹം കുറഞ്ഞതും മരണത്തിനിടയാക്കിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. എന്നാല്‍ സര്‍ക്കാരിന്റെ വാദത്തിനെതിരായി മരിച്ചയാളുടെ മകന്‍ മനാഫ് രംഗത്തെത്തി. മരണകാരണം പ്രമേഹമായിരുന്നെങ്കില്‍ ഡോക്ടര്‍മാരല്ലേ അത് പറയേണ്ടതെന്ന് മനാഫ് ചോദിച്ചു. ട്വന്റിഫോറിനോടായിരുന്നു മനാഫിന്റെ പ്രതികരണം.
സര്‍ക്കാരിന്റെ ന്യായീകരണത്തിനെതിരെ കോടതി വിമര്‍ശനമുയര്‍ത്തി. മരിച്ചവരെ അപമാനിക്കരുതെന്ന് കോടതി പറഞ്ഞു. കുഴിയില്‍ വീണുണ്ടാകുന്ന നിരന്തര അപകടങ്ങളില്‍ കോടതിക്ക് ആശങ്കയുണ്ട്. കുഴിയില്‍ വീണുള്ള മരണങ്ങളില്‍ മൂകസാക്ഷിയായിരിക്കാന്‍ കോടതിക്ക് കഴിയില്ല. 71വയസുകാരന്‍ മരിച്ചത് ഞെട്ടിക്കുന്നതും വേദനിപ്പിക്കുന്നതുമാണ്. എന്താണ് ഇത്ര അപകടങ്ങളുണ്ടായിട്ടും കുഴികള്‍ അടയ്ക്കാന്‍ കഴിയാത്തതെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു.
Read Also: മഴ പെയ്താല്‍ വെള്ളം, ഇല്ലെങ്കില്‍ പട്ടികടി; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
പൊതുമരാമത്ത് വകുപ്പില്‍ എന്തിനാണ് എന്‍ജിനീയര്‍മാരെ നിയമിച്ചിരിക്കുന്നത്? റോഡിലെ കുഴികള്‍ ജില്ലാ കളക്ടര്‍ കണ്ടെത്തിയിട്ടുണ്ട്. അപകടങ്ങളില്‍ ജില്ലാ കളക്ടര്‍മാരെയും എന്‍ജിനീയര്‍മാരെയും ഉത്തരവാദികളാക്കും. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് എവിടെയെന്ന് ചോദിച്ച കോടതി, തിങ്കളാഴ്ച ചുമതലയിലുള്ള എന്‍ജിനീയര്‍ നേരിട്ട് ഹൈക്കോടതിയില്‍ ഹാജരാകണമെന്ന് ഉത്തരവിട്ടു.
Story Highlights: govt justified death of bike rider falling into road pothole
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here