Advertisement

കോഴിക്കോട് സ്റ്റീൽ കോംപ്ലക്സ് വിഷയം; പരസ്പരം പഴിചാരി ഇരുമുന്നണികളും

September 16, 2022
1 minute Read
kozhikode steel complex issue

കോഴിക്കോട് സ്റ്റീൽ കോംപ്ലക്സ് വിഷയത്തിൽ പരസ്പരം പഴിചാരി ഇരുമുന്നണികൾ. ഉമ്മൻചാണ്ടി സർക്കാരിൻറെ കാലത്താണ് സംരംഭം തകർന്നതെന്ന് സിപിഐഎം നേതാവ് എളമരം കരീം എംപി. എന്നാൽ സ്റ്റീൽ കോംപ്ലക്‌സിന്റെ പുനരുദ്ധാരണത്തിന് മുൻകൈ എടുകേണ്ടത് സംസ്ഥാന സർക്കാരെന്നും കോൺഗ്രസ് നേതാവ് എം.കെ.രാഘവൻ എംപിയും തിരിച്ചടിച്ചു. കേന്ദ്ര സർക്കാർ യോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു.

നാശത്തിന്റെ വക്കിലെത്തിയ സ്റ്റീൽ കോംപ്ലക്‌സിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ട്വന്റിഫോർ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു ശേഷമാണ് നേതാക്കൾ പരസ്പരം ചാരി രംഗത്തെത്തിയത്. സ്റ്റീൽ കോംപ്ലക്‌സ് വിഷയത്തിൽ കേന്ദ്രത്തിനും സംസ്ഥാന സർക്കാരിനും ഒരുപോലെ ഉത്തരവാദിത്തം ഉണ്ടന്ന് എംകെ രാഘവൻ എംപി പറഞ്ഞു. പുനരുദ്ധാരണത്തിന് സംസ്ഥാന സർക്കാരാണ് മുൻകൈയെടുക്കേണ്ടത് . മുഖ്യമന്ത്രിയും വ്യവസായ, പൊതുമരാമത്ത് മന്ത്രിമാരും ഇതിന് മുന്നിട്ടിറങ്ങണമെന്നും സ്ഥലം എംപി പറഞ്ഞു.

എന്നാൽ പൊതുമേഖല സ്ഥാപനങ്ങളോടുള്ള കോൺഗ്രസ് സമീപനം ശരിയല്ലെന്ന് എളമരം കരീം പ്രതികരിച്ചത്. കേന്ദ്ര സർക്കാരിൻറെ ആദ്യ ഘട്ടത്തിലെ സമീപനം രണ്ടാം യു.പി.എ സർക്കാരിൻറെ കാലത്ത് മാറി. സംരംഭം ഇപ്പോൾ നേരിടുന്നത് കടുത്ത പ്രതിസന്ധിയാണെന്നും സ്റ്റീൽ കോംപ്ലക്സിനെ പുനരുദ്ധീകരിക്കുക സർക്കാരിന് എളുപ്പമല്ലെന്നും എളമരം കരീം കൂട്ടി ചേർത്തു.

സ്റ്റീൽ കോംപ്ലക്‌സ് പഴയ പ്രതാപത്തിൽ എത്തുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ.

Story Highlights: kozhikode steel complex issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top