പുതിയ പരിശീലകനെ പ്രഖ്യാപിച്ച് പഞ്ചാബ് കിംഗ്സ്

പുതിയ പരിശീലകനെ പ്രഖ്യാപിച്ച് പഞ്ചാബ് കിംഗ്സ്. സൺറൈസേഴ്സ് ഹൈദരബാദിൻ്റെ മുൻ പരിശീലകൻ ട്രെവർ ബെയ്ലിസ് ആണ് വരുന്ന സീസൺ മുതൽ പഞ്ചാബ് കിംഗ്സിൻ്റെ പുതിയ പരിശീലകൻ. കഴിഞ്ഞ സീസണോടെ കരാർ അവസാനിച്ച അനിൽ കുംബ്ലെയ്ക്ക് പകരക്കാരനായാണ് ബെയ്ലിസ് എത്തുന്നത്.
ഐപിഎൽ ഏറെ പരിചയമുള്ള പരിശീലകനാണ് ബെയ്ലിസ്. 2012ലും 14ലും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കിരീടം നേടുമ്പോൾ ബെയ്ലിസ് ആയിരുന്നു പരിശീലകൻ. സിഡ്നി സിക്സേഴ്സിന് ബിഗ് ബാഷ് കിരീടവും ഇംഗ്ലണ്ട് ടീമിന് ഏകദിന ലോകകപ്പും നേടിക്കൊടുത്തിട്ടുണ്ട്.
Story Highlights: punjab kings new coach
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here