Advertisement

സിപിഐ വനിതാ നേതാവിനെ കടന്നുപിടിച്ചു; സിപിഐഎം നേതാവിനെതിരെ കേസ്

September 16, 2022
1 minute Read
sexual abuse case against cpim leader

സിപിഐ വനിതാ നേതാവിന്റെ പരാതിയില്‍ സിപിഐഎം നേതാവിനെതിരെ കേസെടുത്ത് പൊലീസ്. കോഴിക്കോട് ചെറുവണ്ണൂര്‍ പഞ്ചായത്ത് അംഗം കെ പി ബിജുവിനെതിരെയാണ് പൊലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിലാണ് മേപ്പയ്യൂര്‍ പൊലീസ് കേസെടുത്തത്.

Read Also: വനിതാ നേതാവിന്റെ പരാതിയില്‍ സിപിഐഎം നേതാവിനെതിരെ നടപടി

പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍വച്ച് പരാതിക്കാരിയെ കടന്നുപിടിച്ചെന്നാണ് പരാതി. ബിജുവിനെതിരെ സിപിഐയുടെ പേരില്‍ കഴിഞ്ഞ ദിവസം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മുന്‍ പഞ്ചായത്ത് പ്രസിഡന്റും സിപിഐഎം പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗം കൂടിയാണ് ആരോപണ വിധേയനാണ് കെ പി ബിജു.

Story Highlights: sexual abuse case against cpim leader

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top