Advertisement

ഷഹീൻ അഫ്രീദിയുടെ ചികിത്സയ്ക്ക് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഒന്നും ചെയ്യുന്നില്ലെന്ന് ഷാഹിദ് അഫ്രീദി

September 16, 2022
7 minutes Read
shahid afridi shaheen afridi

പരുക്കേറ്റ പാകിസ്താൻ പേസർ ഷഹീൻ അഫ്രീദിയുടെ ചികിത്സയ്ക്കായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഒന്നും ചെയ്യുന്നില്ലെന്ന് മുൻ താരം ഷാഹിദ് അഫ്രീദി. ചികിത്സയ്ക്കുള്ള ചെലവൊക്കെ ഷഹീൻ സ്വയം വഹിക്കുകയാണ്. ഇൻ്റർനാഷണൽ ക്രിക്കറ്റ് ഡയറക്ടർ സക്കീർ ഖാൻ ഷഹീനെ ഒന്നുരണ്ട് തവണ വിളിച്ചത് മാത്രമാണ് പിസിബി ചെയ്തതെന്നും അഫ്രീദി കുറ്റപ്പെടുത്തി. സമാ ടിവിയുമായുള്ള ഒരു പാനൽ ചർച്ചയിലാണ് ഷാഹിദ് അഫ്രീദിയുടെ വിമർശനം. (shahid afridi shaheen afridi)

Read Also: ടി-20 ലോകകപ്പിനുള്ള പാക് ടീം പ്രഖ്യാപിച്ചു: ഷഹീൻ അഫ്രീദി തിരികെയെത്തി; ഫഖർ സമാന് ഇടമില്ല

“ഷഹീൻ സ്വന്തമായാണ് ഇംഗ്ലണ്ടിലേക്ക് പോയത്. അവൻ സ്വന്തമായി ടിക്കറ്റ് വാങ്ങി. സ്വന്തം പണം ചെലവഴിച്ചാണ് ഹോട്ടലിൽ താമസിക്കുന്നത്. അവനുവേണ്ടി ഡോക്ടറെ ഏർപ്പാട് ചെയ്തത് ഞാനാണ്. ഇംഗ്ലണ്ടിലെത്തിയ ശേഷം അവൻ ആ ഡോക്ടറെ ബന്ധപ്പെടുകയായിരുന്നു. പിസിബി ഒന്നും ചെയ്തില്ല. എല്ലാം അവൻ സ്വയം ചെയ്യുകയാണ്. സക്കീർ ഖാൻ ഷഹീനെ ഒന്നുരണ്ട് തവണ വിളിച്ചത് മാത്രമാണ് പിസിബി ചെയ്തത്.”- അഫ്രീദി പറഞ്ഞു.

എന്നാൽ, അഫ്രീദിയുടെ വാദങ്ങളെ പിസിബി തള്ളി. ഷഹീൻ അഫ്രീദിയുടെ ചികിത്സയ്ക്ക് വേണ്ട കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് പിസിബി അറിയിച്ചു.

ഏഷ്യാ കപ്പിൽ ഇടം ലഭിക്കാതിരുന്ന ഷഹീൻ അഫ്രീദി ടി-20 ലോകകപ്പിനുള്ള ടീമിൽ തിരികെയെത്തിയിരുന്നു. ഏഷ്യാ കപ്പിൽ തകർപ്പൻ പ്രകടനം നടത്തിയ യുവ പേസർ നസീം ഷാ ടീമിൽ സ്ഥാനം നിലനിർത്തി. ബാബർ അസം നയിക്കുന്ന ടീമിൽ ഷദബ് ഖാനാണ് വൈസ് ക്യാപ്റ്റൻ.

Read Also: സൗഹൃദരാഷ്ട്രങ്ങൾ പോലും നമ്മൾ ഭിക്ഷക്കാരാണെന്ന് കരുതുന്നു: പാകിസ്താൻ

ടോപ്പ് ഓർഡർ ബാറ്റർ ഷാൻ മസൂദ് ആദ്യമായി ടി-20 ടീമിൽ ഇടം നേടി. കാൽമുട്ടിനു പരുക്കേറ്റ ഫഖർ സമാൻ റിസർവ് നിരയിലാണ്. മുഹമ്മദ് ഹാരിസ്, ഷാനവാസ് ദഹാനി എന്നിവരും റിസർവ് നിരയിലുണ്ട്. ഈ ടീം തന്നെയാണ് ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയിലും കളിക്കുക. പരുക്കേറ്റ ഫഖർ സമാനും പരുക്കിൽ നിന്ന് മുക്തനായിക്കൊണ്ടിരിക്കുന്ന ഷഹീൻ അഫ്രീദിയ്ക്കും പകരം ഓൾറൗണ്ടർ ആമിർ ജമാൽ, സ്പിന്നർ അബ്രാർ അഹ്‌മദ് എന്നിവർ ഇടം നേടി.

പാകിസ്താൻ്റെ ടി-20 ലോകകപ്പ് ടീം:

Babar Azam (c), Shadab Khan (vc), Asif Ali, Haider Ali, Haris Rauf, Iftikhar Ahmed, Khushdil Shah, Mohammad Hasnain, Mohammad Nawaz, Mohammad Rizwan, Mohammad Wasim, Naseem Shah, Shaheen Shah Afridi, Shan Masood, Usman Qadir

Reserves: Fakhar Zaman, Mohammad Haris, Shahnawaz Dahani

Story Highlights: shahid afridi against shaheen afridi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top