Advertisement

3 ടിബറ്റുകാർ കൊവിഡ് ബാധിച്ച് മരിച്ചു; ചൈനീസ് അധികൃതരുടെ അനാസ്ഥയെന്ന് ആരോപണം

September 17, 2022
2 minutes Read

മൂന്ന് ടിബറ്റുകാർ കൊവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്ട്. ചൈനീസ് അധികൃതരുടെ അനാസ്ഥ മൂലമാണ് മരണമെന്ന് റേഡിയോ ഫ്രീ ഏഷ്യ റിപ്പോർട്ട് ചെയ്തു. മരിച്ചവർക്ക് കൃത്യസമയത്ത് വൈദ്യസഹായം ലഭിച്ചിരുന്നില്ല എന്നാണ് ആരോപണം. അതേസമയം ടിബറ്റിൽ കൊവിഡ് കേസുകളിൽ വർധനയുണ്ടെന്നും ഉറവിടങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ക്വാറന്റൈൻ സൗകര്യങ്ങളുടെ അഭാവത്തിൽ, മൂവരും വീട്ടിൽ തന്നെ കഴിഞ്ഞിരുന്നു. ആവശ്യമായ ചികിത്സ കൃത്യസമയത്ത് ലഭിക്കാത്തതാണ് മരണ കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. ജനങ്ങൾക്ക് രോഗം ഉണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ, കൃത്യമായ വൈദ്യസഹായമോ ശുചീകരണമോ ഇല്ലാതെ ടിബറ്റുകാരെ ചൈനീസ് അധികാരികൾ ക്വാറന്റൈൻ സൗകര്യങ്ങളിൽ പാർപ്പിച്ചിരിക്കുകയാണ്. ടിബറ്റിലെ ക്വാറന്റൈൻ സൗകര്യങ്ങളുടെ ഉൾക്കഥയുടെ വേദനാജനകമായ വിശദാംശങ്ങളും RFA റിപ്പോർട്ട് ചെയ്യുന്നു.

റിപ്പോർട്ടുകൾ പ്രകാരം ചൈനീസ് സർക്കാർ അവകാശപ്പെടുന്ന ടിബറ്റിലെ കൊവിഡ് മരണങ്ങളുടെ എണ്ണത്തിൽ പൊരുത്തക്കേടുകൾ ഉണ്ട്. ടിബറ്റിൽ ഒരു മരണം പോലും സർക്കാർ റിപ്പോർട്ട് ചെയ്തിട്ടില്ല. പക്ഷേ നിരവധി ടിബറ്റുകാർ മരിച്ചിട്ടുണ്ടെന്നും, അധികാരികൾ ആളുകളെ കൊവിഡ് പോസിറ്റീവ് ആയാലും ഇല്ലെങ്കിലും ക്വാറന്റൈൻ സൗകര്യങ്ങളിൽ ഒരുമിച്ച് ഒതുക്കി നിർത്തുകയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ടിബറ്റിൽ നിലവിലുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ചു. ഇവിടെ ഭക്ഷ്യക്ഷാമം രൂക്ഷമാണ്.

Story Highlights: 3 Tibetans die of COVID as Chinese authorities fail to provide timely help

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top