Advertisement

ഗവർണർ-സർക്കാർ പോര്; അനുരഞ്ജന സാധ്യത അടയുന്നു

September 17, 2022
2 minutes Read
governor government face off

ഗവർണർ സർക്കാർ പോരിൽ വിമർശനവുമായി മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയതോടെ അനുരഞ്ജന സാധ്യത അടയുന്നു. സമവായത്തിനൊരുക്കമല്ലെന്ന് ആവർത്തിക്കുന്ന ഗവർണർ സർക്കാരിനെതിരെ കൂടുതൽ വിമർശനത്തിന് മുതിർന്നേക്കും. ഇതോടെ വിവാദ ബില്ലുകളുടെ കാര്യത്തിലും അനിശ്ചിതത്വം തുടരും. (governor government face off)

Read Also: മന്ത്രിമാരുടെ യാത്ര എന്തിന്?; നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

നിയമസഭ പാസാക്കിയ സർവകലാശാലാ, ലോകായുക്ത ബില്ലുകൾക്ക് ഉടൻ അംഗീകാരം നൽകില്ലെന്ന് ഉറപ്പായതിനാലാണ് ഗവർണറുടെ സർക്കാർ വിമർശനങ്ങൾക്ക് മറുപടി നൽകാൻ മുഖ്യമന്ത്രി തന്നെ നേരിട്ട് രംഗത്തെത്തിയത്. ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ച് വേണം പ്രതികരിക്കാനെന്നും പക്വതയില്ലെന്ന പരിഹാസവുമെല്ലാം ഗവർണർക്കെതിരെ ഉയർത്തുന്നത് കരുതിയുറപ്പിച്ച് തന്നെ. ഒപ്പം മുഖ്യമന്ത്രി അറിയാതെ ബന്ധു നിയമനം നടക്കുമോയെന്ന ഗവർണറുടെ ചോദ്യവും മുഖ്യമന്ത്രിയെ ചൊടിപ്പിച്ചു.

മറുവശത്ത് ഗവർണറും പിന്നോട്ടില്ല. ലോകായുക്ത ബില്ലിന് അംഗീകാരം നൽകാത്തിടത്തത് സർക്കാരിനെ സമ്മർദ്ദത്തിലാക്കുമെന്ന് അറിയുന്ന ഗവർണർ വിട്ടുവീഴ്ച്ചയ്ക്ക് ഒരുക്കമല്ലെന്ന് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഒപ്പം സർവകലാശാല നിയമന വിവാദത്തിൽ കണ്ണൂർ വി.സിക്കെതിരെ നടപടികളിലേക്ക് കടക്കാനുള്ള സാധ്യതകളും ഗവർണർ തേടും. എറണാകുളത്തുള്ള ഗവർണർ ഇന്ന് മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്ക് മറുപടി നൽകും.

സർവകലാശാല നിയമനവിവാദത്തിൽ ഗവർണറുടെ പ്രസ്താവന അസംബന്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ച് സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയോട് ചോദിച്ചിട്ടാണോ സ്റ്റാഫിൻറെ ബന്ധു അപേക്ഷ കൊടുക്കുക. പിശക് ഉണ്ടെങ്കിൽ പരിശോധിച്ചോട്ടെ. പിശക് ചെയ്തവർ അനുഭവിക്കുയും ചെയ്തോട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രവൈറ്റ് സെക്രട്ടറി കെ കെ രാഗേഷിൻറെ ഭാര്യ പ്രിയാ വർഗീസിൻറെ കണ്ണൂർ സർവകലാശാല നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ നടത്തിയ പരാമർശമാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.

Read Also: ‘ പ്രസ്താവന അസംബന്ധം, ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ച് സംസാരിക്കണം’; ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി

ഇതാണോ ഗവർണർ പദവി കൊണ്ട് ഉദ്ദേശിക്കുന്നത്, ഇതാണോ ചാൻസലർ പദവി കൊണ്ട് ഉദ്ദേശിക്കുന്നത്. മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ബന്ധുവായത് കൊണ്ട് അപേക്ഷിക്കാൻ കഴിയില്ല എന്ന് പറയാൻ ആർക്കാണ് അധികാരം. ആരാണ് ഭീഷണി സ്വരത്തിൽ സംസാരിക്കുന്നത് എന്ന് നാട് കാണുന്നുണ്ട്. അവരവർക്ക് എന്തെങ്കിലും ഗുണം കിട്ടട്ടെ എന്ന് കരുതി നോക്കി നിൽക്കുക ആയിരുന്നു ഇതുവരെ. ഏത് കൈക്കരുത്തും ഭീഷണിയും ആണ് പ്രയോഗിച്ചത്. എന്തും വിളിച്ചു പറയാമെന്നാണോ ധരിച്ചതെന്ന് മുഖ്യമന്ത്രി വിമർശിച്ചു.

Story Highlights: governor government face off update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top