Advertisement

കോട്ടയം പൊന്തൻ പുഴ വനമേഖലയിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു

September 17, 2022
2 minutes Read
kottayam waste stray dogs

കോട്ടയം പൊന്തൻ പുഴ വനമേഖലയിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു. അറവുമാലിന്യമുൾപ്പെടെയാണ് രാത്രികാലങ്ങളിൽ പ്രദേശത്തു ഉപേക്ഷിക്കുന്നത്. ഇതോടെ മാ​ലി​ന്യ​ചാ​ക്കു​ക​ളി​ൽ​നിന്നും ഭ​ക്ഷ​ണം തേ​ടി​യെ​ത്തു​ന്ന തെരുവുനായ്ക്കളും പ്രദേശവാസികളുടെ ഉറക്കം കെടുത്തുകയാണ്. (kottayam waste stray dogs)

പൊന്തൻ പുഴ മുതൽ പ്ലാച്ചേരി വരെയും ഇവിടെ നിന്ന് മുക്കട വരെയുമുള്ള 2 കിലോമീറ്ററോളം വരുന്ന വനമേഖലയിലാണ് മാലിന്യം കൂടുതലായി വലിച്ചെറിയുന്നത്. പുനലൂർ-മൂവാറ്റുപുഴ ഹൈവേ വഴി പോകുന്ന നൂറു കണക്കിന് വാഹനയാത്രക്കാർ ഈ ദുർഗന്ധം സഹിച്ചാണ് ഈ വഴി കടന്നു പോകുന്നത്.

Read Also: തെരുവുനായ ശല്യം നിയന്ത്രിക്കാൻ പ്രൈവറ്റ് കെന്നൽസ് പദ്ധതിയുമായി പാലക്കാട് നഗരസഭ

സമീപ പ്രദേശങ്ങളിലെ അറവുശാലകളിലേത് ഉൾപ്പെടെയുള്ള മാലിന്യം രാത്രി കാലങ്ങളിൽ വാഹനങ്ങളിലെത്തിയാണ് റോഡിന് ഇരുവശങ്ങളിലേക്കും വലിച്ചെറിയുന്നത്. ഇതു മൂലം പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യവും ദിനംപ്രതി ഏറുകയാണ്. വനമേഖലയ്ക്ക് സമീപം താമസിക്കുന്നവർക്കും വ്യാപാര സ്ഥാപനങ്ങൾ നടത്തുന്നവർക്കുമാണ് കുടുതൽ ബുദ്ധിമുട്ടായിരിക്കുന്നത്. സമീപത്തെ അംഗൻവാടിയിൽ കൊച്ചു കുട്ടികളെ എത്തിക്കാൻ രക്ഷിതാക്കൾക്ക് ഭയമാണ്.

നായ്ക്കളുടെ ആക്രമണം ഭയന്ന് വഴി നടക്കാൻ ആകില്ലെന്ന് പ്രദേശവാസികൾ പറയുന്നു. വനമേഖലയിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തണമെന്നും ഇവർക്കെതിരെ നടപടി വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

അതേസമയം, തെരുവുനായ ശല്യം നിയന്ത്രിക്കാനും വന്ധ്യംകരിച്ച തെരുവ് നായ്ക്കളെ പരിപാലിക്കാനുമായി പ്രൈവറ്റ് കെന്നൽസ് പദ്ധതിയുമായി പാലക്കാട് നഗരസഭ രംഗത്തുവന്നു. തെരുവ് നായ്കളുടെ പരിപാലനം താത്പര്യമുളളവരെ ഏൽപ്പിച്ച് ഇവർക്ക് നിശ്ചിത തുക നൽകുന്ന രീതിയിലാകും പദ്ധതി. സംസ്ഥാനത്ത് തന്നെ ഇതാദ്യമായാണ് ഒരു തദ്ദേശ സ്ഥാപനം പ്രൈവറ്റ് കെന്നൽസ് എന്ന ആശയം നടപ്പാക്കുന്നത്.

Read Also: അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാൻ അനുമതി തേടി കാഞ്ഞങ്ങാട് നഗരസഭയും

വന്ധ്യംകരണ പദ്ധതി നടപ്പാക്കുമ്പോഴും പൊതുനിരത്തുകളിൽ തെരുവ് നായകളുടെ എണ്ണത്തിൽ കുറവ് സംഭവിക്കുന്നില്ല. തെരുവ് നായ്ക്കളെ വന്ധ്യംകരിച്ച ശേഷം പിടിച്ചിടത്ത് തന്നെ കൊണ്ടിടുന്നതാണ് തുടർന്ന് പോരുന്ന രീതി. ഘട്ടം ഘട്ടമായുളള എണ്ണക്കുറവേ ഇതിലൂടെ ഉണ്ടാകൂ. ഈ പ്രതിസന്ധി മറികടക്കാനാണ് പ്രൈവറ്റ് കെന്നൽസ് എന്ന ആശയവുമായി പാലക്കാട് നഗരസഭ രംഗത്തെത്തുന്നത്.

വന്ധ്യംകരിച്ച തെരുവ് നായ്ക്കളെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി പരിപാലനം താത്പര്യമുളളവരെ ഏൽപ്പിക്കും. ഭക്ഷണം, ചികിത്സ എന്നിവക്ക് നഗരസഭ നിശ്ചിത തുക നൽകും. ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരത്തോടെ പദ്ധതി നടപ്പിലാക്കാനാണ് നീക്കം.

Story Highlights: kottayam waste stray dogs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top