പ്രധാനമന്ത്രിക്ക് ജന്മദിനാശംസയുമായി മമ്മൂട്ടിയും മോഹൻലാലും

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് ജന്മദിനാശംസയുമായി പ്രമുഖതാരങ്ങൾ. മോഹൻലാലും മമ്മൂട്ടിയും പ്രധാനമന്ത്രിയ്‌ക്ക് ജന്മദിനാശംസകൾ നേർന്നു. നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് ഊഷ്മളമായ ജന്മദിനാശംസകളും സ്‌നേഹവും.(mammotty and mohanlal birthday wish narendra modi)
അങ്ങേയ്‌ക്ക് ആരോഗ്യവും സന്തോഷവും കൂടുതൽ വിജയവും നിറഞ്ഞ ഒരു അനുഗ്രഹീത വർഷം ഉണ്ടാകട്ടെയെന്നായിരുന്നു മോഹൻലാൽ ആശംസയർപ്പിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു മോഹൻലാൽ ആശംസയറിയിച്ചത്. ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിജിക്ക് ജന്മദിനാശംസകളെന്ന് മമ്മൂട്ടി ട്വിറ്ററിൽ കുറിച്ചു.
അതേസമയം പിറന്നാൾ ദിനത്തില്‍ പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രിയുടെ ജന്മദിനാശംസകള്‍. പ്രിയപ്പെട്ട നരേന്ദ്രമോദിജി, ഉഷ്മളമായ ജന്മദിനാശംസകള്‍ നേരുന്നു. എന്നാണ് പിണറായി ട്വീറ്റ് ചെയ്തിരിക്കുന്നത്.
ജന്മദിനത്തില്‍ നിമീബിയയില്‍ നിന്നും കൊണ്ടുവന്ന ചീറ്റപ്പുലികളെ നരേന്ദ്രമോദി മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിലേക്ക് തുറന്നുവിട്ടു. മധ്യപ്രദേശില്‍ വിവിധിയിടങ്ങളിലായി നടക്കുന്ന പരിപാടികളിലും മോദി ജന്മദിനത്തില്‍ പങ്കെടുക്കും.
Story Highlights: mammotty and mohanlal birthday wish narendra modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here