തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി; വിഡിയോ

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. ക്ഷേത്രത്തിൽ ദർശനം നടത്തിയെന്നും വെങ്കടേശ്വരന്റെ അനുഗ്രഹം നേടിയെന്നും അംബാനി മാധ്യമങ്ങളോട് പറഞ്ഞു. വർഷം തോറും ക്ഷേത്രം കൂടുതൽ മെച്ചപ്പെട്ടുവരികയാണ്. ഇതിൽ എല്ലാ ഇന്ത്യക്കാർക്കും അഭിമാനമുണ്ടെന്നും അംബാനി പറഞ്ഞു.(Mukesh Ambani donates Rs 1.5 crore to Tirumala Tirupati Devasthanams)
ഇന്നലെയാണ് അദ്ദേഹം ക്ഷേത്ര ദർശനം നടത്തിയത്. ഇതിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. എൻകോർ ഹെൽത്ത്കെയർ സിഇഒ വീരേൻ മെർച്ചന്റിന്റെ മകൾ രാധിക മെർച്ചന്റും റിലയൻസിലെ ഉന്നത ഉദ്യോഗസ്ഥരും മുകേഷ് അംബാനിക്കൊപ്പം ഉണ്ടായിരുന്നു. ആനയ്‌ക്ക് പഴം കൊടുത്ത അദ്ദേഹം അനുഗ്രഹവും വാങ്ങി. ദർശനത്തിന് ശേഷമാണ് അദ്ദേഹം സംഭാവന കൈമാറിയത്. ദേവസ്വം അഡീഷണൽ എക്സിക്യൂട്ടിവ് ഓഫിസർക്കാണ് ചെക്ക് കൈമാറിയത്.
Story Highlights: Mukesh Ambani donates Rs 1.5 crore to Tirumala Tirupati Devasthanams
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here