‘സ്വപ്‍നങ്ങള്‍ക്കായി പരിശ്രമിക്കുക, അപ്പോഴത് യാഥാര്‍ഥ്യമാവും’; എ ആര്‍ റഹ്‍മാന് വേണ്ടി ഗാനം എഴുതി ആലപിച്ച് നീരജ് മാധവ്

എ ആര്‍ റഹ്‍മാന് വേണ്ടി ഗാനം എഴുതി ആലപിച്ച് നടൻ നീരജ് മാധവ്. തന്‍റെ വലിയ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു ഇതെന്ന് നീരജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. എ ആര്‍ റഹ്‍മാനും ഗൗതം മേനോനുമൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് നീരജിന്‍റെ കുറിപ്പ്. (neeraj madhav with ar rahman and gautham vasudev menon)
ചിലമ്പരശനെ നായകനാക്കി ഗൗതം വസുദേവ് മേനോന്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച വെന്തു തനിന്തതു കാട് എന്ന ചിത്രത്തിൽ നീരജ് പാടുകയും അഭിനയിക്കുകയും ചെയ്‌തിരുന്നു. നീരജിന്റെ തമിഴ് സിനിമയിലേക്കുള്ള അരങ്ങേറ്റമാണ്. ഒപ്പം എ ആര്‍ റഹ്‍മാന്‍റെ സംഗീതത്തില്‍ ഒരു റാപ്പ് സോംഗിന് വരികള്‍ എഴുതി, ആലപിക്കാനും കഴിഞ്ഞു.
“സ്വപ്‍നങ്ങള്‍ക്കായി പരിശ്രമിക്കുക, അപ്പോഴത് യാഥാര്‍ഥ്യമാവും. ഇത് ആരോടും പറയാതിരിക്കാന്‍ ഞാന്‍ ഏറെ ബുദ്ധിമുട്ടി. അതെ, എ ആര്‍ റഹ്‍മാനു വേണ്ടി ഞാന്‍ ഒരു ഗാനം വരികള്‍ എഴുതി, പാടിയിരിക്കുന്നു,വെന്തു തനിന്തതു കാട് ഇതിനകം കണ്ടവര്‍ക്ക് ഇത് മനസിലായിട്ടുണ്ടാവും. ഇപ്പോള്‍ എനിക്കിത് ലോകത്തോട് വിളിച്ചുപറയാനാവും.
ഈ ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് വേദിയില്‍ എ ആര്‍ റഹ്‍മാനുവേണ്ടി ചില വരികള്‍ അദ്ദേഹത്തിന്‍റെ മുന്നില്‍ ആലപിക്കാനുള്ള അവസരം എനിക്ക് ലഭിച്ചിരുന്നു. അദ്ദേഹത്തിനൊപ്പം അദ്ദേഹത്തിന്‍റെ സ്റ്റുഡിയോയില്‍ ഇരുന്ന് ഈ ട്രാക്ക് ഉണ്ടാക്കിയത് തൊട്ടുപിന്നാലെയാണ്. ശരിക്കുമൊരു ഫാന്‍ബോയ് നിമിഷമായിപ്പോയി അത്. വെന്തു തനിന്തതു കാട് ഇപ്പോള്‍ തിയറ്ററുകളില്‍ ഉണ്ട്. ഒരു നടന്‍, റാപ്പര്‍ എന്നീ നിലകളില്‍ എന്‍റെ തമിഴ് സിനിമാ അരങ്ങേറ്റം”, നീരജ് മാധവ് ഫേസ്ബുക്കിൽ കുറിച്ചു.
Story Highlights: neeraj madhav with ar rahman and gautham vasudev menon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here