പുനീത് രാജ്കുമാറിന്റെ പിറന്നാൾ ദിനം ഇനിമുതൽ കർണ്ണാടകയിൽ ‘ഇൻസ്പിരേഷൻ ഡേ’

അന്തരിച്ച കന്നഡ നടൻ പുനീത് രാജ്മകുമാറിന് ആദരമായി കർണ്ണാടകയിൽ അദ്ദേഹത്തിന്റെ പിറന്നാൾ ദിനമായ മാർച്ച് 17 ‘ഇൻസ്പിരേഷൻ ഡേ’ ആയി ആചരിക്കും. കർണ്ണാടക സർക്കാരിന്റേതാണ് തീരുമാനം.“എന്റെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളും വലിയ മനുഷ്യസ്നേഹിയുമായിരുന്നു പുനീത്. (Puneeth Rajkumar’s birthday to be celebrated as Inspiration Day)
രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് യുവാക്കൾക്ക് അദ്ദേഹം പ്രചോദനമായിരുന്നു. അതിനാൽ, മാർച്ച് 17 പ്രചോദന ദിനമായി ആഘോഷിക്കാൻ ഞങ്ങൾ തീരുമാനിച്ചു.- കർണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. വലിയ സ്വീകാര്യതയാണ് നടന് സംസ്ഥാനത്തും ആരാധകർക്കിടയിലും ഉള്ളത്. മരണാനന്തര ബഹുമതിയായി സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പുരസ്കാരമായ ‘കർണാടക രത്‌ന’ നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.
ജീവിതത്തിന്റെ ഒരു വലിയ ഭാഗവും കാരുണ്യപ്രവർത്തനങ്ങൾക്കായി നീക്കിവെച്ച വ്യക്തിയായിരുന്നു പുനീത് രാജ്കുമാർ. ഒക്‌ടോബർ 29 ന് ഹൃദയാഘാതത്തെ തുടർന്ന് ബാംഗ്ലൂരിലെ വിക്രം ആശുപത്രിയിൽ വെച്ചായിരുന്നു പുനീതിന്റെ മരണം. ‘അപ്പു’ എന്ന സിനിമയിലൂടെയാണ് പുനീത് ആദ്യമായി നായക വേഷത്തിൽ എത്തുന്നത്. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ആരാധകർ അദ്ദേഹത്തെ അപ്പു എന്ന് വിളിക്കാനും ആരംഭിച്ചു. ‘അഭി’, ‘അജയ്’, ‘അരസു’ തുടങ്ങിയ സിനിമകളിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായി.
Story Highlights: Puneeth Rajkumar’s birthday to be celebrated as Inspiration Day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here