Advertisement

ഓസ്കാർ സാധ്യതാ പട്ടികയിൽ നിറഞ്ഞ് ‘ആർആർആർ’; പ്രതീക്ഷയോടെ ഇന്ത്യൻ സിനിമാലോകം

September 17, 2022
3 minutes Read

എസ് എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രം ‘ആർആർആർ’ ഓസ്കാർ സ്കാർ സാധ്യതാ പട്ടികയില്‍. അമേരിക്കൻ മാഗസീൻ വെറൈറ്റി പുറത്തുവിട്ട ഓസ്കാർ സാധ്യതാ പട്ടികയിൽ ആണ് ചിത്രത്തിന്റെ പേരുള്ളത്. അഞ്ച് കാറ്റഗറിയിലെ സാധ്യതയാണ് മാഗസീൻ പ്രവചിക്കുന്നത്. മികച്ച വിദേശ ചിത്രം, സംവിധായകൻ, ഒറിജിനൽ സ്കോർ, ഒറിജിനൽ സ്ക്രീൻ പ്ലേ, മികച്ച നടൻ എന്നീ കാറ്റഗറികളിലെ നോമിനേഷനുകളിൽ ആർആർആറിന് സാധ്യത കല്പിക്കുന്നുണ്ട്. മികച്ച നടനുള്ള നോമിനേഷനിൽ വെറൈറ്റി സാധ്യത പറയുന്നത് ജൂനിയർ എൻടിആറിനും രാം ചരണുമാണ്.(RRR in oscar prediction list)

Read Also: ക്യൂന്‍ എലിസബത്തിന്റെ വിയോഗത്തിന് പിന്നാലെ ഹാരി രാജകുമാരനെ പ്രശംസിച്ചും വില്യമിനെ പരിഹസിച്ചും നെറ്റിസണ്‍സ്

ബാഹുബലി 2നു ശേഷം എത്തുന്ന രാജമൗലി ചിത്രം ആയതുകൊണ്ടുതന്നെ വലിയ സ്വീകാര്യതയോടെയാണ് മാര്‍ച്ച് 25 ന് ചിത്രം തീയറ്ററുകളില്‍ എത്തിയത്. പ്രതീക്ഷിച്ച സാമ്പത്തിക വിജയം നേടുകയും ചെയ്‍തു ചിത്രം. 1920കളുടെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് രാജിനെതിരെ ധീരമായ പോരാട്ടം നടത്തിയ രണ്ട് ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ചാണ് ചിത്രം പറയുന്നത്. ജൂനിയർ എൻടിആർ കൊമരം ഭീം ആയും രാം ചരൺ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തിൽ എത്തുന്നത്. ചരിത്രവും ഫിക്ഷനും കൂട്ടിചേർത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Story Highlights: RRR in oscar prediction list

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top