കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച പത്ത് ലക്ഷം ക്യാപ്റ്റഗൺ ഗുളികകൾ പിടികൂടി

രഹസ്യമായി കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച പത്ത് ലക്ഷം നിരോധിത ക്യാപ്റ്റഗൺ ഗുളികകൾ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിദഗ്ധമായി മുന്തിരി പെട്ടികൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികകൾ കണ്ടെത്തിയത്. ക്യാപ്റ്റഗൺ ഗുളികകൾ ചികിത്സക്കായി രൂപപ്പെടുത്തിയതാണ്. എന്നാൽ ഇവ ലഹരി വസ്തുവായും ഉത്തേജനത്തിന് വേണ്ടിയും പലരും ഉപയോഗിക്കുന്നുണ്ട്. ( 1 million Captagon pills seized in Kuwait ).
Read Also: കുവൈറ്റിലെ പ്രവാസികള്‍ക്കിടയിലെ ജനകീയ മുഖം; ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് ജപ്പാനിലേക്ക്
ക്യാപ്റ്റഗൺ ഗുളികകൾ ലഹരി വസ്തുവായി ഉപയോഗിക്കുന്ന പശ്ചാത്തലത്തിൽ നിരവധി രാജ്യങ്ങൾ ഇതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ദീർഘകാലമായി ഈ ഗുളികകൾ ഉപയോഗിക്കുന്നവർക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, രക്തക്കുഴലുകളുടെ സങ്കോചം, വിഷാദം, ഉറക്കക്കുറവ് തുടങ്ങിയ പാർശ്വഫലങ്ങൾ ഉണ്ടാവാം. ഗുളികകൾ പിടികൂടാൻ ലബനീസ് ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായം ലഭിച്ചതായി അധികൃതർ അറിയിച്ചു.
Story Highlights: 1 million Captagon pills seized in Kuwait
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here