പെണ്‍കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; ചണ്ഡീഗഡ് സർവകലാശാലയിൽ വിദ്യാർത്ഥിനികളുടെ പ്രതിഷേധം

ചണ്ഡീഗഡ് സർവകലാശാലയിൽ വിദ്യാർത്ഥിനികളുടെ പ്രതിഷേധം. ഹോസ്റ്റൽ ശുചിമുറിയിൽ നിന്ന് പെണ്‍കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങൾ മറ്റൊരു പെണ്‍കുട്ടി പ്രചരിപ്പിച്ചതിനെ തുടർന്നാണ് പ്രതിഷേധം.സംഭവത്തിൽ ദൃശ്യം പകർത്തിയ പെൺകുട്ടിയെ അറസ്റ്റ് ചെയ്തു.
ഹോസ്റ്റലിൽ കഴിയുന്ന 60 ഓളം പെൺകുട്ടികളുടെ ശുചിമുറി ദൃശ്യങ്ങളാണ് ,മറ്റൊരു പെൺകുട്ടി പകർത്തിയതായി ആരോപണം.പോലീസ് അറസ്റ്റ് ചെയ്ത എംബിഎ വിദ്യാർത്ഥിനി ,ദൃശ്യം ആൺ സുഹൃത്തിന് കൈമാറി,ഇയാൾ വഴിയാണ് സമൂഹമാധ്യമങ്ങളിൽ ദൃശ്യം പ്രചരിപ്പിച്ചതായി കരുതുന്നു.യുവാവിനായി പൊലീസ് അന്വേഷണം ശക്തമാക്കി. ഇന്ന് പുലർച്ചെ മുതൽ സർവകലാശാലയിൽ പ്രതിഷേധം തുടരുകയാണ്
പ്രതി എടുത്തത് ഒരു വിഡിയോ മാത്രമാണന്നും,കൂടുതൽ പേരുടെ വിഡിയോ എടുത്തതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് മൊഹാലി പൊലീസ് വ്യക്തമാക്കി. പെൺകുട്ടികളുടെ ആശങ്ക കണക്കിലെടുത്ത് വിശദമായ അന്വേഷണം നടത്തും. ദൃശ്യങ്ങൾ പകർത്താനുള്ള കാരണവും പൊലീസ് അന്വേഷിക്കുകയാണ്.
Read Also: സ്റ്റോർ റൂമിൽ ചത്ത എലിയുടെ അവശിഷ്ടം; സിഎസ്ഐ മെഡി. കോളജ് ഹോസ്റ്റലിൽ പരിശോധന
കുറ്റക്കാർക്ക് ശക്തമായി നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി,വിദ്യാർത്ഥികളോട് സംയമനം പാലിക്കണമെന്നും ആവശ്യപ്പെട്ടു.പ്രതിഷേധത്തിന് പിന്നാലെ പെൺകുട്ടികൾ ആത്മഹത്യ ശ്രമം നടത്തിയെന്ന റിപ്പോർട്ടുകൾ പോ ലീസ് നിഷേധിച്ചു.
Story Highlights: Girls’ Hostel Videos Leaked, Protest In Chandigarh University
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here