‘ഗവർണർ-സർക്കാർ പോര് ഭാരത് ജോഡോ യാത്രയുടെ ശ്രദ്ധ തിരിക്കാൻ’ ; കെ സി വേണുഗോപാൽ ട്വന്റിഫോറിനോട്

ഗവർണർ-സർക്കാർ പോര് ഭാരത് ജോഡോ യാത്രയുടെ ശ്രദ്ധ തിരിക്കാൻ വേണ്ടി മാത്രമുള്ളതാണെന്ന് എ ഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ട്വന്റിഫോറിനോട് പറഞ്ഞു. അവര് തമ്മിലുള്ള യോജിപ്പ് കേരളത്തിലെ ജനങ്ങൾ കണ്ടതാണ്. ഇതിൽ ഒരു കാര്യവും ഗൗരവമായി ഞാൻ കാണുന്നില്ല.യാത്രയുടെ സ്വീകാര്യത ഇല്ലാതാക്കാൻ ബിജെപിയും സിപിഐഎമ്മും ശ്രമിക്കുന്നു. ഇതൊരു തന്ത്രമാണ്. ഇതെല്ലം മറികടന്നാണ് യാത്ര പോകുന്നതെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.(governor pinarayi fight is against bharat jodo yathra – k c venugopal)
‘ഗവർണർ-സർക്കാർ പോര് ജാഥയുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള തട്ടിപ്പ്, അവര് തമ്മിലുള്ള യോജിപ്പ് കേരളത്തിലെ ജനങ്ങൾ കണ്ടതാണ്. ഇതൊക്കെ വെറും താത്കാലികമായുള്ള പോരാട്ടം. ഇതിൽ ഒരു കാര്യവും ഗൗരവമായി ഞാൻ കാണുന്നില്ല. യാത്രയുടെ സ്വീകാര്യത ഇല്ലാതാക്കാൻ ബിജെപിയും സിപിഐഎമ്മും ശ്രമിക്കുന്നു. ഇതൊരു തന്ത്രമാണ്. ഇതെല്ലം മറികടന്നാണ് യാത്ര പോകുന്നത്’- കെ സി വേണുഗോപാൽ യാത്രയ്ക്കിടെ ട്വന്റി ഫോറിനോട് പറഞ്ഞു.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആലപ്പുഴയിൽ പുരോഗമിക്കുന്നു. രാവിലെ ഏഴ് മണിയോടെ ഹരിപ്പാട് ഗാന്ധിപാർക്കിൽ നിന്നുമാണ് യാത്ര തുടങ്ങിയത്. ഉച്ചയ്ക്ക് 2 മണിക്ക് ജില്ലയിലെ കർഷകരെ രാഹുൽ ഗാന്ധി കാണും.വണ്ടാനം മെഡിക്കൽ കോളജിന് മുന്നിലാണ് രണ്ടാദിനം യാത്ര അവസാനിക്കുന്നത്.നാല് ദിവസത്തിൽ 90 കിലോമീറ്ററിലൂടെയാണ് പദയാത്ര കടന്നുപോകുന്നത്. 20ത് അരൂരാണ് ജില്ലയിലെ സമാപനം സമ്മേളനം നടക്കുക.
Story Highlights: governor pinarayi fight is against bharat jodo yathra says k c venugopal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here