ഗുരുവായൂരിൽ ഇ-ഭണ്ഡാരം; ഭക്തർക്ക് കാണിക്ക നൽകാൻ ക്യു ആർ കോഡ് സ്‌കാൻ ചെയ്താൽ മതി

ഗുരുവായൂരിൽ ഇനി ഭക്തർക്ക് കാണിക്ക നൽകാൻ ക്യു ആർ കോഡ് സ്‌കാൻ ചെയ്താൽ മതിയാകും. ഇത്തരത്തിൽ രണ്ട് ഹുണ്ടികകളാണ് കിഴക്കേ നടയിൽ സ്ഥാപിച്ചിരിക്കുന്നത്. എസ്ബിഐയുടെ സഹായത്തോടെയാണ് ദേവസ്വം പദ്ധതി നടപ്പാക്കിയത്. ( guruvayur e bhandaram )
ഹുണ്ടികകളിൽ ക്യു ആർ കോഡ് സ്‌കാൻ ചെയ്താൽ ഭഗവാന് കാണിക്ക സമർപ്പിക്കാൻ സാധിക്കും. ദേവസ്വം ബോർഡ് ചെയർമാൻ ഡോ.വി.കെ വിജയനാണ് ഹുണ്ടികയുടെ ഉദ്ഘാടനം നിർവഹിച്ചത്.
Read Also: ഗുരുവായൂരില്‍ ദര്‍ശനം നടത്തി മുകേഷ് അംബാനി; ഒരു കോടി 51 ലക്ഷം രൂപ സംഭാവന നല്‍കി
മറ്റെല്ലാ മേഖലകളിലും ഡിജിറ്റലൈസേഷനും കമ്പ്യൂട്ടറൈസേഷനും നടന്നു. കാലത്തിനനുസരിച്ച് ഗുരുവായൂർ ദേവസ്വം മാറുകയാണ്. സാധാരണ ഭണ്ഡാരം പോലെ തന്നെയാണ് ഈ ഭണ്ഡാരവും കണക്കാക്കുകയെന്ന് ദേവസ്വം ബോർഡ് ചെയർമാൻ ഡോ.വി.കെ വിജയൻ അറിയിച്ചു.
Story Highlights: guruvayur e bhandaram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here