Advertisement

ഗവർണർ രാജാവല്ല, ബില്ലിൽ ഒപ്പിടില്ലെന്ന് പറയുന്നത് അൽപത്തരം; എം.വി ജയരാജൻ

September 18, 2022
2 minutes Read

ഗവർണർ രാജാവല്ലെന്ന് സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ.
കേന്ദ്രസർക്കാരിൻ്റെ ഉദ്യോഗസ്ഥൻ മാത്രമാണ്. ഗവർണറുടെ നടപടികൾ ഭരണഘടന വിരുദ്ധമാണ്. എന്തും പറയുന്ന ആളായി ഗവർണർ മാറി. ചരിത്ര കോൺഗ്രസിൽ മുസ്ലിം വേട്ടയെ ഗവർണർ ന്യായീകരിച്ചു. ന്യൂനപക്ഷ വേട്ടയെ ന്യായീകരിക്കുന്ന പ്രസംഗത്തിനെതിരായ പ്രതിഷേധമാണ് കണ്ണൂരിലെ ചരിത്ര കോൺഗ്രസിലുണ്ടായത്. പ്രതിഷേധത്തെ വധശ്രമമാക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

ഏതെങ്കിലും ഗവർണർ ആർഎസ്എസുകാരൻ്റെ വീട്ടിൽ പോയി ആർഎസ്എസ് മേധാവിയെ കാണുന്ന രീതിയുണ്ടോഎന്ന അദ്ദേഹം ചോദിച്ചു. ഗവർണർ പദവി രാജിവെക്കണം. ഗവർണർ ആർഎസ്എസിനായി വാർത്താ സമ്മേളനം നടത്തുന്നു. കയ്യിലുള്ള തെളിവുകളെല്ലാം ഗവർണർ പുറത്തുവിടട്ടെ.
ബില്ലിൽ ഒപ്പിടല്ലെന്ന് പറയുന്നത് അൽപത്തരമാണെന്നും ഇത്തരം വാദം മനോരോഗമാണെന്നും എം വി ജയരാജൻ ആരോപിച്ചു.

അതേസമയം സിപിഐഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ കൂടുതൽ വിമർശനങ്ങളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തി. സിപിഐഎം സംസ്ഥാന സെക്രട്ടറിയ്ക്ക് നിയമത്തിൻ്റെ ബാലപാഠങ്ങൾ പോലും അറിയില്ല. തന്നെ ആക്രമിക്കാൻ ശ്രമിച്ചാൽ സ്വാഭാവികമായും കേസെടുക്കേണ്ടതാണ്. മുഖ്യമന്ത്രിക്കെതിരായ തെളിവുകൾ നാളെ പുറത്തുവിടുമെന്നും ഗവർണർ മാധ്യമങ്ങളോട് പ്രതികരിച്ചു.

Read Also: ‘മുഖ്യമന്ത്രിക്കെതിരായ തെളിവുകൾ നാളെ പുറത്തുവിടും’; സിപിഐഎം സംസ്ഥാന സെക്രട്ടറിയോട് സഹതാപമെന്ന് ഗവർണർ

ഗവർണർക്കെതിരെയുള്ള കടന്നുകയറ്റം തിരിച്ചറിയാൻ രാജ്ഭവൻ പരാതിപ്പെടേണ്ടതുണ്ടോ എന്ന് ഗവർണർ ചോദിച്ചു. തൻ്റെ സ്റ്റാഫ് പൊലീസിനെ സമീപിക്കേണ്ട കാര്യമില്ല. ഗവർണക്കെതിരെയുള്ള കടന്നുകയറ്റം സ്വമേധയ കേസെടുക്കേണ്ട കാര്യമാണ്. 7വർഷം തടവും പിഴയും കിട്ടാവുന്ന കുറ്റമാണത്. വിഷയത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. കേസെടുക്കാത്തത് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ്. ചരിത്ര കോൺഗ്രസ് ആക്രമണവുമായി ബന്ധപ്പെട്ട വിഡിയോ നാളെ പുറത്തുവിടും. സർവകലാശാല വിഷയത്തിൽ ഇടപെടില്ല എന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് സംബന്ധിച്ച കത്തുകളും നാളെ പുറത്ത് വിടും. രാജ്ഭവൻ എന്ത് കൊണ്ട് പരാതിപ്പെട്ടില്ലെന്ന് ചോദിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറിയോട് സഹതാപം മാത്രം. തനിക്കെതിരായ നീക്കത്തിൽ കേന്ദ്ര സർക്കാരിനെ സമീപിക്കുന്ന കാര്യം ആലോചിക്കും. മറ്റ് ചില കാര്യങ്ങൾ കൂടി മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൻ്റെയും തെളിവുകൾ തൻ്റെ പക്കലുണ്ട് എന്നും ഗവർണർ പറഞ്ഞു.

Story Highlights: M V Jayarajan Against Arif Mohammad Khan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top