ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ചാൽ പിടിവീഴും; വർക്കല ബീച്ചിലും ക്ലിഫിലും ആൾക്കോ സ്‌കാൻ വാനുമായി പൊലീസ്

ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചും മദ്യപിച്ചും വാഹനമോടിക്കുന്നവരെ പിടികൂടാൻ കേരള പൊലീസിന്റെ ആൾക്കോ സ്‌കാൻ വാൻ ഉൾപ്പെടെയുള്ള ടീം സജീവമായി. തിരുവനന്തപുരം ജില്ലയിലെ ആൾക്കോ സ്‌കാൻ വാനാണ് വർക്കലയിൽ വിവിധ സ്ഥലങ്ങളിൽ പരിശോധനയ്ക്ക് തയ്യാറായിട്ടുള്ളത്. ഉമിനീർ പരിശോധിച്ചാണ് ഉള്ളിൽ ലഹരിയുണ്ടോയെന്ന് കണ്ടെത്തുക. ലഹരിവസ്തുക്കളും മദ്യവും മറ്റും ഉപയോഗിച്ചശേഷം വാഹനം ഓടിക്കുന്നവരെ കുടുക്കാനാണ് ഈ സങ്കേതിക വിദ്യ ഉപയോഗിക്കുന്നത്.
വിനോദസഞ്ചാരകേന്ദ്രമായ വർക്കല ക്ലിഫിന്റെയും ബീച്ചിന്റെയും പരിസരത്താണ് ആദ്യഘട്ട പരിശോധന. ലഹരി മരുന്നുകളും മദ്യത്തിന്റെ ഉപയോഗവും ഉമിനീർ പരിശോധനയിലൂടെ അപ്പോൾത്തന്നെ അറിയാനാകും എന്നതാണ് ഇതിന്റെ സവിശേഷത. വരുന്ന അഞ്ച് ദിവസങ്ങളിൽ വർക്കല മേഖലയിൽ ആൾക്കോ വാനിന്റെ പരിശോധന ഉണ്ടായിരിക്കുമെന്ന് വർക്കല ഡിവൈ.എസ്.പി പി. നിയാസ് അറിയിച്ചു. ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ പിടികൂടി പിഴ ചുമത്താനും നിയമനടപടികൾ കൈക്കൊള്ളാനുമാണ് തീരുമാനം.
Story Highlights: Police with Alco Scan Van at Varkala Cliff
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here