‘വെറും 2.52 ശതമാനം ബിജെപി; പോരാട്ടത്തിന് പറ്റിയ സ്ഥലം’: സിപിഐഎം റാലിയെ പരിഹസിച്ച് വി ടി ബൽറാം

കർണാടക ബാഗേപള്ളിയിൽ സിപിഐഎം സംഘടിപ്പിക്കുന്ന ബഹുജന റാലിയെ പരിഹസിച്ച് കെപിസിസി ഉപാധ്യക്ഷൻ വി ടി ബൽറാം. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടിയാണ് മുൻ എംഎൽഎയുടെ വിമർശനം.’വെറും 2.52% മാത്രം വോട്ടോടെ ബിജെപി നാലാം സ്ഥാനത്തുള്ള, കോൺഗ്രസ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ച, സിപിഐഎം രണ്ടാം സ്ഥാനത്തും ജനതാദൾ മൂന്നാം സ്ഥാനത്തുമുള്ള ഒരു മണ്ഡലമാണ് ബാഗെപ്പള്ളി. “ബിജെപി വിരുദ്ധ” പോരാട്ടം നടത്താൻ കർണാടകത്തിൽ ഇതിലും നല്ല സ്ഥലം വേറെയില്ലെന്നും വി ടി ബൽറാം ഫേസ്ബുക്കിൽ വിമർശിച്ചു.(vt balram against rally organized by cpim in bagepalli)
വി ടി ബൽറാം ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
വെറും 2.52% മാത്രം വോട്ടോടെ ബിജെപി നാലാം സ്ഥാനത്തുള്ള,
കോൺഗ്രസ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ച,
സിപിഎം രണ്ടാം സ്ഥാനത്തും ജനതാദൾ മൂന്നാം സ്ഥാനത്തുമുള്ള ഒരു മണ്ഡലമാണ് ബാഗെപ്പള്ളി.
“ബിജെപി വിരുദ്ധ” പോരാട്ടം നടത്താൻ കർണാടകത്തിൽ ഇതിലും നല്ല സ്ഥലം വേറെയില്ല.
ഒടുവിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 65710 വോട്ടുകൾ നേടി കോൺഗ്രസ് ഭരിക്കുന്ന മണ്ഡലമാണ് ബാഗേപ്പള്ളി. രണ്ടാം സ്ഥാനത്ത് സിപിഐഎമ്മും മൂന്നാം സ്ഥാനത്ത് ജെഡിഎസും നിൽക്കുന്ന മണ്ഡലത്തിൽ നാലാം സ്ഥാനത്താണ് ബിജെപി. മൂന്നാമതുള്ള ജെഡിഎസ് 38302 വോട്ടുകളോടെയാണ് മുന്നിലെങ്കിൽ നാലാം സ്ഥാനത്തുള്ള ബിജെപിയുടെ വോട്ട് 4140 ആണ്.
Story Highlights: vt balram against rally organized by cpim in bagepalli
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here