ഇനി ഇന്ത്യൻ ആരോസ് ഐലീഗിൽ കളിക്കില്ല; രാജ്യത്ത് പുതിയ യൂത്ത് ലീഗ് ആരംഭിക്കാൻ തീരുമാനം

ഐലീഗിൽ ഇനി ഇന്ത്യൻ ആരോസ് കളിക്കില്ല. ഇന്നലെ ചേർന്ന എഐഎഫ്എഫ് ടെക്നിക്കൽ സമിതി യോഗത്തിലാണ് തീരുമാനം. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം വന്നു. എഎഫ്സി ലൈസൻസ് നേടാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് തീരുമാനം. ഇന്ത്യൻ ആരോസിനായി മുടക്കിയിരുന്ന പണം രാജ്യത്ത് തുടങ്ങാനിരിക്കുന്ന യൂത്ത് ലീഗിലേക്ക് വകമാറ്റാനും യോഗത്തിൽ തീരുമാനമായി.
2010ലാണ് ഇന്ത്യൻ ആരോസ് നിലവിൽ വന്നത്. പൈലൻ ആരോസ് എന്ന പേരിൽ തുടങ്ങിയ ക്ലബ് 2017ൽ ഇന്ത്യൻ ആരോസായി. ഇന്ത്യയിൽ നടന്ന അണ്ടർ 19 ലോകകപ്പിനു പിന്നാലെ ടീമിൽ കളിച്ച യുവതാരങ്ങൾക്ക് കൂടുതൽ കളിസമയം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ടീം രൂപീകരിക്കപ്പെട്ടത്. തുടർന്നുവന്ന വർഷങ്ങളിലും യുവതാരങ്ങൾ മാത്രമാണ് ടീമിൽ കളിച്ചത്. ഡെവലപ്മെൻ്റ് ടീമായതിനാൽ ഇന്ത്യൻ ആരോസിന് തരം താഴ്ത്തൽ ബാധകമായിരുന്നില്ല.
Story Highlights: indian arrows i league
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here