മുടിമുറിച്ചും ഹിജാബ് കത്തിച്ചും സ്ത്രീകൾ; മഹ്‌സ അമിനിയുടെ മരണത്തിൽ പ്രതിഷേധം കടുക്കുന്നു

ഇറാനിൽ ശിരോവസ്ത്രത്തിന്റെ പേരിൽ മതപൊലീസ് കസ്റ്റഡിയിലെടുത്ത 22കാരി മരണപ്പെട്ടതിന് പിന്നാലെ പ്രതിഷേധം കടുക്കുന്നു. ഇറാനിയൻ സ്ത്രീകൾ മുടിമുറിച്ചും ഹിജാബ് കത്തിച്ചുമാണ് പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നത്. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഇറാനിയൻ മാധ്യമപ്രവർത്തകയും സാമൂഹ്യപ്രവർത്തകയുമായ പ്രതിഷേധ വിഡിയോ ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ചു. (proest hijab mahsa amini)
Iranian women show their anger by cutting their hair and burning their hijab to protest against the killing of #Mahsa_Amini by hijab police.
— Masih Alinejad ?️ (@AlinejadMasih) September 18, 2022
From the age of 7 if we don’t cover our hair we won’t be able to go to school or get a job. We are fed up with this gender apartheid regime pic.twitter.com/nqNSYL8dUb
Read Also: മഹ്‌സ അമിനിയുടെ മരണം; തെരുവിലിറങ്ങി പ്രതിഷേധിച്ചവരെ തല്ലിച്ചതച്ച് ഇറാന്‍ പൊലീസ്
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് കോമ സ്‌റ്റേജിലായിരുന്ന മഹ്‌സ അമിനി എന്ന ഇറാൻ മുൻ ഫുട്‌ബോൾ താരം കൂടിയായ യുവതി വെള്ളിയാഴ്ചയാണ് മരിച്ചത്. മഹ്‌സയുടെ മരണത്തിൽ പ്രതിഷേധിച്ച മുപ്പതോളം പേരെ ഇറാൻ പൊലീസ് തല്ലിച്ചതച്ചു.
മഹ്‌സയുടെ മരണം ദാരുണമെന്ന് വിശേഷിപ്പിച്ച് ഇറാൻ മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ വാർത്ത നൽകിയതിന് പിന്നാലെയാണ് പരസ്യ പ്രതിഷേധങ്ങളിലേക്ക് കാര്യങ്ങളെത്തിയത്. യുഎൻ പൊതുസമ്മേളനത്തിനായി പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ ന്യൂയോർക്ക് സന്ദർശനത്തിന് തൊട്ടുമുൻപാണ് ഈ സംഭവവികാസങ്ങൾ. മഹ്‌സിയുടെ മരണത്തിൽ ഇബ്രാഹിം റെയ്‌സി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
Do you really want to know how Iranian morality police killed Mahsa Amini 22 year old woman? Watch this video and do not allow anyone to normalize compulsory hijab and morality police.
— Masih Alinejad ?️ (@AlinejadMasih) September 16, 2022
The Handmaid's Tale by @MargaretAtwood is not a fiction for us Iranian women. It’s a reality. pic.twitter.com/qRcY0KsnDk
മഹ്‌സയുടെ ജന്മനാടായ കുർദിസ്ഥാനിലെ സാക്വസിൽ ശനിയാഴ്ചയായിരുന്നു സംസ്‌കാരചടങ്ങുകൾ. മഹ്‌സ ചികിത്സയിൽ കഴിഞ്ഞിരുന്ന ടെഹ്‌റാനിലെ കസ്ര ആശുപത്രിക്ക് പുറത്തായിരുന്നു ആദ്യം പ്രതിഷേധക്കാർ തടിച്ചുകൂടിയത്. പ്രതിഷേധം കനത്തതോടെ പൊലീസ് പ്രകടനം നടത്തിയവരെ അടിച്ചമർത്തുകയായിരുന്നു.
ശവസംസ്‌കാര ചടങ്ങിൽ അധികമാളുകൾ പങ്കെടുക്കാതിരിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും ആയിരത്തോളം പേർ എത്തിയിരുന്നു. ആശുപത്രിക്ക് മുന്നിലെ പ്രതിഷേധത്തിന് പുറമേ ഗവർണറുടെ ഓഫീസിന് പുറത്തും ആളുകൾ ഒത്തുകൂടിയതോടെ ഇറാൻ പൊലീസ് കുരുമുളക് സ്‌പ്രേ പ്രയോഗിച്ചതായും 30ലധികം പേർക്ക് പരുക്കേറ്റതായും കുർദിഷ് മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്തു.
സഖേസിൽ നിന്ന് അവധി ആഘോഷിക്കാൻ ടെഹ്‌റാനിൽ എത്തിയതായിരുന്നു മഹ്‌സയുടെ കുടുംബം. ഇവിടെ വച്ച് സഹോദരനൊപ്പം നിൽക്കുമ്പോഴാണ് ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരിൽ ഇറാൻ മതപൊലീസ് മഹ്‌സയെ കസ്റ്റഡിയിലെടുത്തത്.
പൊലീസ് കസ്റ്റഡിയിലെടുത്ത് ഏകദേശം രണ്ട് മണിക്കൂറിന് ശേഷമാണ് മഹ്‌സയെ ആശുപത്രിയിലേക്ക് മാറ്റിയത്. സ്ഥിതി ഏറെ ഗുരുതരമായിരുന്ന യുവതിയുടെ തലയ്ക്കാണ് ഗുരുതരമായി പരുക്കുണ്ടായിരുന്നത്. പൊലീസ് മർദനമാണ് മരണകാരണമെന്നാണ് മഹ്‌സയുടെ കുടുംബം ആരോപിക്കുന്നത്. ഐസിയുവിൽ അബോധാവസ്ഥയിൽ കിടക്കുന്ന മഹ്‌സയുടെ ചിത്രങ്ങൾ പുറത്തുവന്നതും പ്രതിഷേധത്തിന് ആക്കം കൂട്ടി.
Story Highlights: iran women protest hijab mahsa amini
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here