Advertisement

‘ഭാരത് ജോഡോ യാത്ര കാറില്‍ നടത്താനായിരുന്നു തീരുമാനം, അങ്ങനെയെങ്കില്‍ താനുണ്ടാവില്ലെന്ന് പറഞ്ഞു’; രാഹുല്‍ ഗാന്ധി

September 19, 2022
4 minutes Read

കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര കാറിലായിരുന്നു ആദ്യം നടത്താന്‍ തീരുമാനിച്ചതെന്ന് രാഹുല്‍ ഗാന്ധി. അങ്ങനെയെങ്കില്‍ താന്‍ ഉണ്ടാവില്ലെന്ന് അറിയിച്ചുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.കാറിൽ സഞ്ചരിക്കാനാകാത്ത ആയിരങ്ങൾ രാജ്യത്തുണ്ട്. ജനങ്ങളെ ബഹുമാനിച്ച് വേണം യാത്ര നടത്താൻ എന്ന് തീരുമാനിക്കുകയായിരുന്നുവെന്നും രാഹുൽ ഗാന്ധി ആലപ്പുഴയിലെ സമാപന പ്രസംഗത്തില്‍ പറഞ്ഞു.(it was decided to travel by car rahul gandhi about bharat jodo yatra)

ഇടതുപക്ഷ പ്രവർത്തകരിൽ ചിലർ ഭാരത് ജോഡോ യാത്രയെ പിന്തുണയ്ക്കുന്നു. ഇവര്‍ പിന്തുണയ്ക്കുന്നത് വ്യക്തിയെ അല്ല, ആശയത്തെ ആണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്ര സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ ദിവസം പര്യടനം നടത്തിയത് ആലപ്പുഴയിലാണ്.

Read Also: ‘ലോട്ടറി എടുത്ത ശേഷം രണ്ട് തവണ നികുതി അടയ്‌ക്കേണ്ടി വന്നു’; ഭാഗ്യക്കുറിയിലൂടെ വരുന്ന ‘ഭാഗ്യം’ മാത്രമല്ലെന്ന് കഴിഞ്ഞ തവണത്തെ ബമ്പർ സമ്മാന ജേതാവ് ജയപാലൻ

മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കേട്ട രാഹുല്‍ അവയ്ക്ക് പരിഹാരം കാണാന്‍ ഇടപെടല്‍ നടത്തുമെന്ന് ഉറപ്പ് നല്‍കി.മൂന്നാം ദിവസ യാത്ര ദേശീയപാതയിലൂടെ ജനറല്‍ ആശുപത്രി ജംഗ്ഷന്‍, കളക്ടറേറ്റ് ,കോണ്‍വെന്റ് സ്‌ക്വയര്‍, ശവക്കോട്ടപ്പാലം വഴി ഭാരത് ജോഡോ യാത്ര 10 മണിയോടെ പാതിരപ്പള്ളി കാമിലോട്ട് കണ്‍വന്‍ഷന്‍ സെന്ററില്‍ സമാപിച്ചു.

രണ്ടുമണിമുതല്‍ 3.30വരെ രാഹുല്‍ഗാന്ധി മത്സ്യത്തൊഴിലാളികളുമായും കായല്‍ ടൂറിസം മേഖലയിലുള്ളവരുമായി ആശയവിനിമയം നടത്തി. തുടര്‍ന്ന് വൈകിട്ട് 4.30 ന് പദയാത്ര പുനരാരംഭിച്ചു. 7 മണിക്ക് കണിച്ചുകുളങ്ങരയിലാണ് ഇന്നത്തെ പര്യടനം സമാപിച്ചത്.

Story Highlights: it was decided to travel by car rahul gandhi about bharat jodo yatra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top