കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വൈദ്യുതി കണക്ഷൻ പുനസ്ഥാപിച്ചു

ഇന്ത്യ- ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് മത്സരം നടക്കുന്ന കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വൈദ്യുതി കണക്ഷൻ പുനസ്ഥാപിച്ചു. സർക്കാർ തലത്തിൽ നടത്തിയ ചർച്ചയെ തുടർന്നാണ് നടപടി. രണ്ടരക്കോടിയോളം രൂപ കുടിശ്ശിക അടയ്ക്കാത്തതിനെ തുടർന്ന് ഈ മാസം 13നാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതി കണക്ഷൻ കെഎസ്ഇബി വിച്ഛേദിച്ചത്.(kseb connected power supply at greenfield international stadium)
വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചത് ദേശീയ തലത്തിൽ നാണക്കേടുണ്ടാക്കിയെന്ന് കെസിഎ സെക്രട്ടറി ശ്രീജിത്ത് വി നായർ പറഞ്ഞു. വെദ്യുതി ബിൽ കുടിശ്ശികയായെങ്കിൽ കെ എസ് ഇ ബി നേരത്തെ നടപടി എടുക്കണമായിരുന്നു. ചില സ്‍മാർട്ട് ഉദ്യോഗസ്ഥർ പ്രതിസന്ധി സൃഷ്ടിക്കാനാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ വൈദ്യുതി വിച്ഛേദിച്ചതെന്നും ശ്രീജിത്ത് വി നായർ പറഞ്ഞു.
പലവട്ടം നോട്ടീസ് നൽകിയിട്ടും പണം അടയ്ക്കാത്തതിനെ തുടര്‍ന്നായിരുന്നു നടപടിയെന്നായിരുന്നു കെ എസ് ഇ ബിയുടെ വിശദീകരണം. കായികമന്ത്രിക്കും വകുപ്പ് സെക്രട്ടറിക്കും കേരള ക്രിക്കറ്റ് അസോസിയേഷൻ പരാതി നൽകിയതിന് പിന്നാലെ സർക്കാർ തലത്തിൽ നടത്തിയ ചർച്ചയിലാണ് പ്രശ്നപരിഹാരമായത്.
അന്താരാഷ്ട്ര മത്സരത്തിന് ദിവസങ്ങൾമാത്രം ശേഷിക്കുമ്പോഴുള്ള കെഎസ്ഇബിയുടെ നടപടി ആസൂത്രിതമെന്ന് കെസിഎ കുറ്റപ്പെടുത്തി. അതിനിടെ ഈ മാസം 28ന് നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിൻറെ ഓൺലൈൻ ടിക്കറ്റ് വിൽപന നടൻ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. 1500 മുതൽ 6000 രൂപ വരെയാണ് ടിക്കറ്റി നിരക്ക്. ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ താരം സഞ്ജു സാംസണെ കെസിഎ ആദരിച്ചു.
Story Highlights: kseb connected power supply at greenfield international stadium
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here