ട്രാക്കിൽ ജോലി ചെയ്യുന്നതിനിടെ ട്രെയിനിടിച്ച് 3 തൊഴിലാളികൾ മരിച്ചു

റെയിൽവേ ട്രാക്കിൽ ജോലി ചെയ്യുന്നതിനിടെ ട്രെയിനിടിച്ച് 3 തൊഴിലാളികൾ മരിച്ചു. തെലങ്കാനയിലെ പെദ്ദപ്പള്ളി ജില്ലയിലാണ് ദുരന്തം. ന്യൂഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന രാജധാനി എക്‌സ്‌പ്രസ് മൂവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ചിക്കുറായി, കോതപ്പള്ളി വില്ലേജുകൾക്കിടയിലെ പാളത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെയാണ് അപകടം. വൈകുന്നേരം 4 മണിയോടെ ന്യൂഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന രാജധാനി എക്‌സ്‌പ്രസ് മൂവരെയും ഇടിച്ചു. ദുർഗയ്യ, വേണു, സീനു എന്നിവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റൊരാൾ പരുക്കുകളോടെ രക്ഷപ്പെട്ടു.
മറ്റൊരു ട്രാക്കിലൂടെ ഒരു ഗുഡ്‌സ് ട്രെയിൻ നീങ്ങുകയായിരുന്നെന്നും, അവർ ജോലി ചെയ്യുന്ന ട്രാക്കിൽ രാജധാനി എക്‌സ്പ്രസ് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. ഇവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധം മാറിയിരുന്നു. മൃതദേഹങ്ങൾ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Highlights: 3 Railway Workers Run Over By Train While Working On Track In Telangana
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here