Advertisement

ഷാജിക്കെതിരെ നടപടി വേണമെന്ന് കുഞ്ഞാലിക്കുട്ടി പക്ഷം; നടപടിയെടുത്താൽ നേതൃത്വം വെട്ടിലാവുമെന്ന് മുനീർ പക്ഷം: ലീഗിൽ ചേരിപ്പോര്

September 20, 2022
2 minutes Read
shaji muslim league kunhalikutty

കെഎം ഷാജിയെ അനുകൂലിച്ചും, പ്രതികൂലിച്ചും മുതിർന്ന നേതാക്കൾ പരസ്യമായി രംഗത്ത് എത്തിയതോടെ ലീഗിലെ ചേരിപ്പോര് മറനീക്കി പുറത്ത്. കെഎം ഷാജിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാത്തതിൽ കുഞ്ഞാലിക്കുട്ടി പക്ഷത്തിന് എതിർപ്പുണ്ട്. എന്നാൽ ഷാജിക്കെതിരെ നടപടിയെടുത്താൽ നേതൃത്വം വെട്ടിലാകുമെന്ന മുന്നറിയിപ്പാണ് എം കെ മുനീർ വിഭാഗം നൽകുന്നത്. (shaji muslim league kunhalikutty)

Read Also: പരസ്യ വിമർശന വിവാദം; കെഎം ഷാജി ഇന്ന് വിശദീകരണം നൽകിയേക്കും

വിവാദ പരാമർശങ്ങൾ നടത്തിയ കെഎം ഷാജിക്കെതിരെ ശക്തമായ നടപടി ഉണ്ടാകും എന്നായിരുന്നു കുഞ്ഞാലിക്കുട്ടി വിഭാഗത്തിന്റെ പ്രതീക്ഷ. വിശദീകരണം ആവശ്യപ്പെട്ട് ഷാജിയെ പാണക്കാട്ടേക്ക് വിളിച്ചു വരുത്തിയ തങ്ങൾ പക്ഷെ വലിയ നടപടിയിലേക്ക് കടന്നില്ല. വിമർശനങ്ങൾ പാർട്ടി വേദികളിൽ മതിയെന്ന് നിർദേശിച്ചെന്നും ഇത് ഷാജി ഉൾക്കൊള്ളുമെന്നും പറഞ്ഞു സാദിഖലി തങ്ങൾ വിഷയം അവസാനിപ്പിക്കാനാണ് ശ്രമിച്ചത്. അണികളിൽ കാര്യമായ സ്വാധീനമുള്ള ഷാജിക്കെതിരെ നടപടിയുണ്ടായാൽ അത് പാർട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്ന മുതിർന്ന നേതാക്കളുടെ അഭിപ്രായം നിർണ്ണായകമായി എന്നാണ് സൂചന. ഷാജിയെ താക്കീത് ചെയ്തതിന് തൊട്ടുപിന്നാലെ ഇ ടി മുഹമ്മദ് ബഷീർ, എം കെ മുനീർ, കെ പി എ മജീദ് എന്നിവർ പാണക്കാട്ടെത്തി തങ്ങളെ കണ്ട് നിലപാട് വ്യക്തമാക്കിയതും ലീഗിലെ ഭിന്നതയിലേക്ക് വിരൽചൂണ്ടുന്നു.

Read Also: ‘ഞങ്ങളൊക്കെ പറയുന്നത് ഒരൊറ്റ രാഷ്ട്രീയമായിരിക്കും’; എല്ലാവരും ഒറ്റക്കെട്ടാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി

നേരത്തെ കൊച്ചിയിൽ നടന്ന യോഗത്തിൽ പി കെ കുഞ്ഞാലിക്കുട്ടിയെ നിശിതമായി വിമർശിച്ച മുൻ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസക്കെതിരെ ലീഗ് നേതൃത്വം നടപടി സ്വീകരിച്ചിരുന്നു. അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്ത ഹംസയെ അടുത്തകാലത്തൊന്നും പാർട്ടിയിലേക്ക് തിരിച്ചെടുക്കേണ്ട എന്നാണ് നേതൃത്വത്തിന്റെ നിലപാട്. കെഎം ഷാജിക്കെതിരെ കടുത്ത നടപടി സ്വീകരിക്കാത്തത് ഇരട്ടത്താപ്പാണെന്ന വിമർശനവും ഉയരുന്നുണ്ട്. പാർട്ടി പുന:സംഘടനാ നടപടികളിലേക്ക് നീങ്ങുമ്പോഴാണ് ചേരിപ്പോര് രൂക്ഷമാകുന്നത്. ഷാജിയെ സംസ്ഥാന ജനൽ സെക്രട്ടറിയാക്കണമെന്ന ആവശ്യത്തെ തുടക്കത്തിൽ തന്നെ എതിർക്കുകയാണ് മറു വിഭാഗം. സമീപകാലത്തെ വിവാദങ്ങളുടെ പേരിൽ ഷാജിയെ മാറ്റി നിർത്തിയാൽ കുഞ്ഞാലിക്കുട്ടി പക്ഷക്കാരനായ പിഎംഎ സലാം തന്നെ ജനൽ സെക്രട്ടറിയാകാനാണ് സാധ്യത.

Story Highlights: km shaji muslim league kunhalikutty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top