കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ മക്കളുടെ മുന്നിൽ വച്ച് പിതാവിന് ക്രൂര മർദനം

കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ മക്കളുടെ മുന്നിൽ വച്ച് പിതാവിന് ക്രൂര മർദനം.
മകളുടെ കൺസഷനെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. കെ.എസ്.ആർ.ടി.സി ജീവനക്കാരാണ് മർദ്ദിച്ചത്. ആമച്ചൽ സ്വദേശി പ്രേമനന്ദനും മക്കൾക്കുമാണ് മർദ്ദനമേറ്റത്. അച്ഛനും മകളും ആശുപത്രിയിൽ ചികിത്സ തേടി.
Read Also: ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തിദിനം: റെക്കോര്‍ഡ് കളക്ഷൻ നേടി കെഎസ്ആർടിസി
പ്രേമനും രണ്ട് പെൺ മക്കളും ഇന്ന് രാവിലെയാണ് കാട്ടാക്കട ഡിപ്പോയിൽ എത്തുന്നത്. കോഴ്‌സ് സർട്ടിഫിക്കറ്റ് വേണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടതോടെയാണ് തർക്കമുണ്ടായത്. പ്രേമനെ ബലം പ്രയോഗിച്ച് ഇവിടെ നിന്ന് മാറ്റാനും കുട്ടികളെയടക്കം ഉന്തിയും തള്ളിയും മാറ്റാൻ ശ്രമിച്ചുവെന്നാണ് റിപ്പോർട്ട്.
Story Highlights: ksrtc employees attack father in front of daughters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here