Advertisement

റേഡിയോ സിറ്റി ബിസിനസ് ടൈറ്റൻസ് അവാർഡ് സ്കോലാബിന്

September 20, 2022
2 minutes Read
Radio City Business Titans Award- Scolab

ഈ വർഷത്തെ റേഡിയോ സിറ്റി ബിസിനസ് ടൈറ്റൻസ് അവാർഡ് സ്വന്തമാക്കി സ്കോലാബ് ഓവർസിസ് എഡ്യൂക്കേഷൻ. കേരളത്തിലെ ഏറ്റവും വിശ്വാസ്യതയുള്ള ഓവർസീസ് എഡ്യൂക്കേഷൻ കൺസൾട്ടൻസിക്കായി എർപ്പെടുത്തിയ അവാർഡാണ് സ്കോലാബ് നേടിയത്. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്കോലാബ് നിരവധി വർഷത്തെ അനുഭവസമ്പത്തുള്ള കൺസൾട്ടൻസിയാണ്. ( Radio City Business Titans Award- Scolab ).

ഉത്തരവാദിത്വത്തോടുകൂടി മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന ഏജൻസി എന്ന നിലയിൽ ചുരുങ്ങിയ കാലത്തിനുള്ളിൽ ദക്ഷിണേന്ത്യയിലുടനീളം പ്രശസ്തി പിടിച്ചുപറ്റാൻ സ്കോലാബിന് സാധിച്ചിട്ടുണ്ട്. ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് നിലവാരമുള്ള വിദേശപഠനം സാധ്യമാക്കിക്കൊടുത്തതിനുള്ള അംഗീകാരമായിട്ടാണ് സ്കോലാബ് ഈ അവാർഡിനെ നോക്കിക്കാണുന്നത്. വിദ്യാർത്ഥികൾ സ്കോലാബിൽ അർപ്പിക്കുന്ന വിശ്വാസം ഈ രംഗത്ത് മുന്നോട്ട് കുതിക്കാൻ വളരെ സഹായിച്ചിട്ടുണ്ടെന്ന് മാനേജ്മെന്റ് അഭിപ്രായപ്പെട്ടു. നിലവിൽ യു.കെ അയർലൻഡ്, ന്യൂസിലാൻഡ്, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളിലെ ഉന്നത യൂണിവേഴ്സിറ്റികളിലേക്കാണ് സ്കോലാബ് നിങ്ങളെ വഴി കാണിക്കുന്നത്.

ഓരോ വിദ്യാർത്ഥിക്കും ഇഷ്ട കോഴ്സുകൾ കണ്ടെത്താൻ സ്കോലാബിൽ എഡ്യൂക്കേഷൻ കോഴ്സ് ഫൈൻഡർ ഓപ്ഷൻ ലഭ്യമാണ്. കോഴ്സ് ഫൈൻഡറിന്റെ സഹായത്തോടെ മികച്ച യൂണിവേഴ്സിറ്റി, കോഴ്സ്, ഫീസ് ഘടന, ദൈർഘ്യം തുടങ്ങി വിദ്യാർത്ഥിയുടെ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ കണ്ടെത്താം. ഒരു വിദ്യാർത്ഥി കോഴ്സ് തെരഞ്ഞെടുക്കുന്നത് മുതൽ എങ്ങനെ, എപ്പോൾ അപേക്ഷിക്കണം, വിദ്യാഭ്യാസ ലോണുകൾ, വിസ, താമസം തുടങ്ങി യാത്രയുടെ മുഴുവൻ പ്രക്രിയയിലും നിങ്ങളെ സഹായിക്കാൻ സ്കോലാബിൽ പരിചയ സമ്പന്നരായ കൺസൾട്ടന്റുമാരുണ്ട്.

പത്ത് രാജ്യങ്ങളിലെ 750ൽ അധികം യൂണിവേഴ്സിറ്റികൾ നൽകുന്ന എഴുപത്തിരണ്ടായിരത്തിലധികം കോഴ്സുമായി 1200ൽ കൂടുതൽ പ്ലേസ്മെന്റ് നൽകാൻ ലാബിന് സാധിച്ചിട്ടുണ്ട്. വിദേശ വിദ്യാഭ്യാസ രംഗത്തെ വിശ്വാസ്യതയാർന്ന പ്രവർത്തനത്തിന് കിട്ടുന്ന അംഗീകാരമായിട്ടാണ് സ്കോലാബ് ഈ അവാർഡിനെ കാണുന്നത്. ഇനിയും അനേകം പേരുടെ വിദേശപഠനം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ പ്രതിജ്ഞാബദ്ധമാണ് എന്ന് മാത്രമല്ല, വിദേശവിദ്യാഭ്യാസ രം​ഗത്തെ വിശ്വസ്ത പങ്കാളി എന്ന നിലയിൽ വരും വർഷങ്ങളിൽ കൂടുതൽ അംഗീകാരങ്ങൾ നേടാനാകുമെന്ന ഉത്തമ വിശ്വാസത്തിലാണ് സ്കോലാബ്. ഏറ്റവും പുതിയ വിദേശ കോഴ്സുകളെപ്പറ്റി അറിയാൻ സ്കോലാബുമായി ബന്ധപെടുക. ഫോൺ: 7902525250. Email: info@scholabedu.com

Story Highlights: Radio City Business Titans Award- Scolab

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top