യൂറോ 2024-ൽ നിന്ന് റഷ്യയെ ഒഴിവാക്കിയതായി യുവേഫ

യൂറോ 2024-ലേക്ക് യോഗ്യത നേടുന്നതിനുള്ള നറുക്കെടുപ്പിൽ റഷ്യ പങ്കെടുക്കില്ലെന്ന് യുവേഫയും രാജ്യത്തെ ഫുട്ബോൾ ഫെഡറേഷനും സ്ഥിരീകരിച്ചു. യുക്രൈൻ അധിനിവേശത്തെത്തുടർന്ന് റഷ്യൻ ദേശീയ ടീമിനെയും റഷ്യൻ ക്ലബ്ബുകളെയും ഈ വർഷം ആദ്യം അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് യുവേഫ വിലക്കിയിരുന്നു.
“2022 ഫെബ്രുവരി 28 ലെ യുവേഫ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനത്തെ തുടർന്ന് എല്ലാ റഷ്യൻ ടീമുകളും നിലവിൽ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഇത് 2022 ജൂലൈ 15 ന് സ്‌പോർട്‌സ് കോടതി ഓഫ് ആർബിട്രേഷൻ സ്ഥിരീകരിക്കുകയും ചെയ്തു. അതിനാൽ UEFA യൂറോപ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് 2022-24 യോഗ്യതാ നറുക്കെടുപ്പിൽ റഷ്യയെ ഉൾപ്പെടുത്തിയിട്ടില്ല.” – യൂറോപ്യൻ ഫുട്ബോൾ ഗവേണിംഗ് ബോഡി പ്രസ്താവനയിൽ പറഞ്ഞു.
ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പിൽ നിന്ന് റഷ്യയെ ഫിഫയും വിലക്കിയിരുന്നു.
Story Highlights: Russia Banned From Euro 2024 Qualifying Draw
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here