Advertisement

ഓട്ടോറിക്ഷ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; രണ്ട് പേര്‍ പിടിയില്‍

September 20, 2022
1 minute Read
Sexual assault again autorickshaw passenger two arrested

തൃശൂര്‍ കല്ലുംപുറത്ത് ഓട്ടോറിക്ഷ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം. ലൈംഗികാതിക്രമം നടത്തിയ രണ്ട് പേര്‍ പിടിയിലായി. ബൈക്കിലെത്തിയ പ്രതികള്‍ ഓട്ടോ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

കഴിഞ്ഞ മാസം 26നാണ് സംഭവം. വൈകിട്ട് പാലക്കാട് നിന്ന് യുവതി ഓട്ടോയില്‍ വരികയായിരുന്നു. ഇതിനിടെ ഫോണ്‍ വന്നതിനെ തുടര്‍ന്ന് ഡ്രൈവര്‍ വണ്ടി നിര്‍ത്തി ഇറങ്ങി. ഈ സമയം സ്ഥലത്തെത്തിയ പ്രതികള്‍ സദാചാര പൊലീസ് ചമഞ്ഞ് സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. അക്കിക്കാവ് സ്വദേശികളാണ് പിടിയിലായത്. യുവതിയെ ഓട്ടോ ഡ്രൈവര്‍ക്കൊപ്പമിരുത്തി പ്രതികള്‍ ഫോട്ടോ എടുക്കുകയും ചെയ്തു.

Story Highlights: Sexual assault again autorickshaw passenger two arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top