13 ദിവസം, 285 കിലോമീറ്റര്‍; രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് എറണാകുളത്ത്

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ പദയാത്ര ഇന്ന് എറണാകുളത്തേക്ക് പ്രവേശിക്കും. കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച പദയാത്ര ഇതിനോടകം 285 കിലോമീറ്റര്‍ പിന്നിട്ടു. 13 ദിവസം കൊണ്ടാണ് ഈ ദൂരം കടന്നത്.
ഇന്നലെയോടെ ആലപ്പുഴ ജില്ലയിലെ രാഹുല്‍ ഗാന്ധിയുടെ പര്യടനം പൂര്‍ത്തിയായി. കേരളത്തിലെ ഏറ്റവും കൂടുതല്‍ ദിവസത്തെ പര്യടനം കൂടിയായിരുന്നു ആലപ്പുഴ ജില്ലയിലേത്. 4 ദിവസം കൊണ്ട് 90 കിലോമീറ്ററാണ് ആലപ്പുഴയില്‍ പദയാത്ര സഞ്ചരിച്ചത്. ചേര്‍ത്തലയില്‍ നിന്ന് ആരംഭിച്ച ജാഥ വൈകിട്ട് അരൂരില്‍ സമാപിച്ചു.
Read Also: ദുബായ് നഗരം പടുത്തുയര്‍ത്തിയത് കേരളത്തിലെ ജനത; വാനോളം പ്രശംസിച്ച് രാഹുല്‍ ഗാന്ധി
ഇടുക്കിയിലെ കര്‍ഷക തൊഴിലാളികളുമായും മറ്റു മേഖലകളിലെ പ്രതിനിധികളുമായും രാഹുല്‍ ഗാന്ധി ഇന്ന് കൂടിക്കാഴ്ച നടത്തി. ഇടുക്കി, കോട്ടയം ജില്ലകളിലെ പ്രവര്‍ത്തകര്‍ കൂടി ആലപ്പുഴയില്‍ എത്തിയതോടെ ഇന്നും വന്‍വരവേല്‍പ്പാണ് പദയാത്രയ്ക്ക് ജില്ലയില്‍ ലഭിച്ചത്. ജില്ലയിലെ സമാപന ദിവസമായത് കൊണ്ട് തന്നെ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പദയാത്രയില്‍ അണിചേര്‍ന്നു.
Story Highlights: bharat jodo yatra entered into ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here