വനിതാ ഏഷ്യാ കപ്പ് ടി-20; ഇന്ത്യ-പാകിസ്താൻ മത്സരം ഒക്ടോബർ ഏഴിന്

വനിതാ ഏഷ്യാ കപ്പിൻ്റെ മത്സരക്രമം പുറത്തുവിട്ട് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ. ഒക്ടോബർ ഒന്ന് മുതൽ 15 വരെയാണ് ഏഷ്യാ കപ്പ് നടക്കുക. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൂപ്പർ പോരാട്ടം ഒക്ടോബർ ഏഴിനു നടക്കും. ബംഗ്ലാദേശും തായ്ലൻഡും തമ്മിൽ ഒക്ടോബർ ഒന്നിനാണ് ഉദ്ഘാടന മത്സരം.
ബംഗ്ലാദേശിലെ സിൽഹെറ്റിലാണ് മത്സരങ്ങളെല്ലാം നടക്കുക. ആകെ ഏഴ് ടീമുകൾ ഏഷ്യാ കപ്പിൽ മത്സരിക്കും. ഇന്ത്യക്കും പാകിസ്താനും ഒപ്പം ശ്രീലങ്ക, ബംഗ്ലാദേശ്, മലേഷ്യ, യുഎഇ, തായ്‌ലൻഡ് എന്നിവരാണ് മറ്റ് ടീമുകൾ. റൗണ്ട് ടോബിൻ മാതൃകയിൽ നടക്കുന്ന പോരാട്ടങ്ങൾക്കൊടുവിൽ ആദ്യ നാല് സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന ടീമുകൾ സെമി കളിക്കും.
ഒക്ടോബർ ഒന്നിന് ശ്രീലങ്കയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ആദ്യ ദിവസത്തിലെ രണ്ടാം മത്സരമാണ് ഇത്. ഒക്ടോബർ മൂന്നിന് മലേഷ്യയുമായും നാലിന് യുഎഇയുമായും ഇന്ത്യ ഏറ്റുമുട്ടും. ഏഴിനാണ് ഇന്ത്യ- പാകിസ്ഥാൻ പോരാട്ടം. എട്ടിന് ഇന്ത്യ ബംഗ്ലാദേശിനെ നേരിടും.
2014 ടി-20 ലോകകപ്പിന് ശേഷം സിൽഹെറ്റിൽ ഇതാദ്യമായാണ് ഒരു രാജ്യാന്തര വനിതാ നടക്കുന്നത്. 2018 ഒക്ടോബറിൽ പാക്കിസ്താനെതിരെ ആയിരുന്നു സിൽഹെറ്റിലെ അവസാന രാജ്യാന്തര വനിതാ മത്സരം.
Story Highlights: womens asia cup fixtures
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here