സഭാതർക്കം; ചീഫ് സെക്രട്ടറിയും നിയമസെക്രട്ടറിയും ഇരു വിഭാഗങ്ങളുമായി ചർച്ച നടത്തും

ഓർത്തഡോക്സ്, യാക്കോബായ സഭാതർക്കവുമായി ബന്ധപ്പെട്ട് ഓരോ വിഭാഗവുമായും പ്രത്യേകം ചർച്ച നടത്താൻ ചീഫ് സെക്രട്ടറിയെയും ലോ സെക്രട്ടറിയെയും ചുമതലപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഓർത്തഡോക്സ്, യാക്കോബായ സഭാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.
സമവായചർച്ച തുടരും. പുതിയ കേസുകൾ രണ്ടു കൂട്ടരും കൊടുക്കരുതെന്നും നിലവിലുള്ള കേസുകളിൽ സമ്മർദം ചെലുത്തരുതെന്നുമുള്ള മുഖ്യമന്ത്രിയുടെ നിർദേശം ഇരു സഭകളും അംഗീകരിച്ചു.
അടുത്ത ദിവസം ഹൈക്കോടതിയിൽ കേസ് പരിഗണനക്കെടുക്കുന്നുണ്ട്. സമവായചർച്ച നടക്കുന്ന കാര്യം സർക്കാരും സഭകളും കോടതിയിൽ അറിയിക്കാനും ധാരണയായി.
Story Highlights: Jacobite-Orthodox Church Dispute
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here