പിതാവിനെയും മകളെയും മര്‍ദിച്ച കേസ്; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

കെഎസ്ആര്‍ടിസി ജീവനക്കാര്‍ പിതാവിനെയും മകളെയും മര്‍ദിച്ച സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. കാട്ടാക്കട ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഒമ്പതംഗ സംഘമാണ് കേസ് അന്വേഷിക്കുക. എസ് എസ്ടി അതിക്രമം തടയല്‍ വകുപ്പ് കൂടി പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ജീവനക്കാരെ തള്ളിപറഞ്ഞ് കെഎസ്ആര്‍ടിസി സി.എം.ഡി. ബിജു പ്രഭാകര്‍ നല്‍കിയ റിപ്പോര്‍ട്ടും ഇന്ന് ഹൈക്കോടതിക്ക് മുന്നിലെത്തി.
പ്രശ്നമുണ്ടായാല്‍ പൊലിസിനെ വിളിക്കുകയാണ് ചെയ്യേണ്ടിയിരുന്നതെന്നും, ജീവനക്കാര്‍ നേരിട്ട് കൈകാര്യം ചെയ്യാന്‍ പാടില്ലായിരുന്നുവെന്നുമാണ് സി.എം.ഡിയുടെ നിലപാട്. കെഎസ്ആര്‍ടിസി വിജിലന്‍സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നാല് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ആര്യനാട് സ്റ്റേഷന്‍ മാസ്റ്റര്‍ മുഹമ്മദ് ഷരീഫ്, ഡ്യൂട്ടി ഗാര്‍ഡ് ആര്‍.സുരേഷ്, കണ്ടക്ടര്‍ എന്‍.അനില്‍കുമാര്‍, അസിസ്റ്റന്റ് മിലന്‍ ഡോറിച്ച് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
Story Highlights: special investigation team for kattakkada ksrtc issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here