‘ആരും ബേജാറാകണ്ട; ഇത് എസ്ഡിപിഐ– സിപിഐഎം തല്ലുമാല’: പരിഹസിച്ച് പി.കെ അബ്ദു റബ്ബ്

ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ നടന്നതു പോലെ എസ്.ഡി.പി.ഐയും സി.പി.ഐ.എമ്മും തമ്മിൽ നടക്കുന്നതും മറ്റൊരു തല്ലുമാലയാണെന്ന് മുൻ മന്ത്രി പി.കെ അബ്ദു റബ്ബ്. യുഡിഎഫിനെ പലയിടങ്ങളിലും തദ്ദേശഭരണത്തിൽ നിന്നും താഴെയിറക്കാൻ സിപിഐഎം എസ്ഡിപിഐയുടെ പിന്തുണ വാങ്ങിയ കാര്യങ്ങൾ നിരത്തിയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്. (Abdu Rabb about cpim sdpi relation)
കാര്യ കാരണങ്ങൾ രണ്ടുപാർട്ടിക്കാരോടും വിശദീകരിക്കുന്ന അദ്ദേഹം ഒടുവിൽ എല്ലാവരോടും ഇരു പാർട്ടിയെയും പരിഹസിച്ചും ഒരു കാര്യം വ്യക്തമാക്കുന്നു. ‘ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ നടന്നതു പോലെ എസ്.ഡി.പി.ഐയും സി.പി.ഐ.എമ്മും തമ്മിൽ നടക്കുന്നതും മറ്റൊരു തല്ലുമാലയാണ്..! ആരും ബേജാറാകണ്ട.’ അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
പി.കെ അബ്ദു റബ്ബ് ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
സഖാക്കളെ! നിങ്ങൾക്കോർമ്മയുണ്ടോ എന്നറിയില്ല, എന്നാലും ചോദിച്ചു പോവുകയാണ്. വെമ്പായത്ത്, ഈരാറ്റുപേട്ടയിൽ, പത്തനംതിട്ടയിൽ, പറപ്പൂരിൽ, കൊണ്ടോട്ടിയിൽ…അങ്ങനെ നിരവധി തദ്ദേശ സ്ഥാപനങ്ങളിൽ UDF നെ അധികാരത്തിൽ നിന്നും പുറത്താക്കാൻ SDPI യുടെ വരെ പിന്തുണ വാങ്ങിയത് നിങ്ങളല്ലേ..!നിങ്ങൾക്കു വേണ്ടത് കേവലം തെരഞ്ഞെടുപ്പുകളിലെ താത്ക്കാലിക ലാഭം മാത്രമാണ്.
ചില സഖാക്കളിൽ നിന്നും ഇപ്പോൾ അണപൊട്ടിയൊഴുകുന്ന SDPI രോഷം കണ്ടപ്പോൾ അറിയാതെ ചോദിച്ചു പോയതാണ്. ഇനി SDPI ക്കാരോടാണ്! ഇടതുപക്ഷത്തിൻ്റെ ന്യൂനപക്ഷ വേട്ടയും, മുസ്ലിം വിരുദ്ധതയും പറഞ്ഞാണല്ലോ സമരങ്ങളും ഹർത്താലുമൊക്കെ നടത്തുന്നത്. അടുത്തൊരു തെരഞ്ഞെടുപ്പ് വന്നാൽ മാത്രം പോരെ, നിങ്ങളിതൊക്കെ മറക്കില്ലേ…! എത്ര റൗണ്ട് അടികൊണ്ടാലും
കാക്കത്തൗബയും ചൊല്ലി..
ചിലയിടങ്ങളിൽ പരസ്യമായി സ്റ്റേജിലിരുന്നും, ചിലയിടങ്ങളിൽ രഹസ്യമായി അടുക്കള വഴിയും നിങ്ങൾ സി.പി.എമ്മിനു വേണ്ടി പണിയെടുക്കില്ലേ…
വോട്ടുകൾ മറിക്കില്ലേ..!
മുന്നണികൾ ഏതാവട്ടെ, സാമ്പാറാവട്ടെ, ബിരിയാണിയാവട്ടെ, SDPl ഇല്ലാതെ CPIM നും CPIM ഇല്ലാതെ SDPl ക്കും ഒരാഘോഷവുമില്ല.
ഇനി എല്ലാവരോടുമാണ്! ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ നടന്നതു പോലെ എസ്.ഡി.പി.ഐയും സി.പി.ഐ.എമ്മും തമ്മിൽ
നടക്കുന്നതും മറ്റൊരു തല്ലുമാലയാണ്..!
ആരും ബേജാറാകണ്ട
Story Highlights: Abdu Rabb about cpim sdpi relation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here