‘ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് രാഷ്ട്രപിതാവ്’; വിശേഷിപ്പിച്ച് ഓള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍ തലവന്‍

ആർഎസ്എസ് തലവൻ മോഹൻ ഭഗവതിനെ രാഷ്ട്രപിതാവെന്ന് വിശേഷിപ്പിച്ച് ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ തലവൻ ഉമർ അഹമ്മദ് ഇല്ല്യാസി. ഇമാം മേധാവിയുടെ ക്ഷണപ്രകാരമാണ് ആര്‍എസ്എസ് മേധാവി ഡല്‍ഹിയിലെ മദ്രസ തജ്വീദുല്‍ ഖുറാന്‍ സന്ദര്‍ശിച്ചത്. കസ്തൂര്‍ബാ ഗാന്ധി മാര്‍ഗിലുള്ള മസ്ജിദിലെത്തിയാണ് ഉമര്‍ അഹമ്മദ് ഇല്യാസിയുമായി മോഹന്‍ ഭാഗവത് കൂടിക്കാഴ്ച നടത്തിയത്.(all india imam organisation chief says mohan bhagwat is rashtra pita)
‘ഞങ്ങളുടെ പിതാവിന്റെ ചരമവാര്‍ഷികത്തില്‍ എന്റെ ക്ഷണം സ്വീകരിച്ച് മോഹൻ ഭഗവത് ജി ഇന്ന് എത്തിയിരുന്നു.അദ്ദേഹം രാഷ്ട്രപിതാവും രാഷ്ട്രഋഷിയുമാണ്. അദ്ദേഹത്തിന്റെ സന്ദര്‍ശനം രാജ്യത്തിന് നല്ല സന്ദേശമാണ് നല്‍കുക. ഞങ്ങള്‍ ദൈവത്തെ ആരാധിക്കുന്നത് വ്യത്യസ്ത രീതികളിലാണ് . എന്നാല്‍ ഏറ്റവും വലിയ മതം മനുഷ്യത്വമാണ്. രാജ്യമാണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന് ഞങ്ങള്‍ കരുതുന്നു.’ ഇല്യാസി വാര്‍ത്താ ഏജന്‍സിയായ എഎൻഐയോട് പറഞ്ഞു.
ഉമര്‍ അഹമ്മദ് ഇല്ല്യാസി ഒരു മണിക്കൂറോളം മോഹന്‍ ഭാഗവതുമായി ചര്‍ച്ച നടത്തി. മുതിര്‍ന്ന ഭാരവാഹികളായ ജോയിന്റ് ജനറല്‍ സെക്രട്ടറി കൃഷ്ണ ഗോപാല്‍, ബിജെപി മുന്‍ സംഘടനാ സെക്രട്ടറി രാം ലാല്‍, മുസ്ലീം രാഷ്ട്രീയ മഞ്ച് രക്ഷാധികാരി ഇന്ദ്രേഷ് കുമാര്‍ എന്നിവരും ഭാഗവതിനൊപ്പം ഉണ്ടായിരുന്നു.
ഒരുമാസത്തിനിടെ രണ്ടാം തവണയാണ് മോഹന്‍ ഭാഗവത് മുസ്ലീം നേതാക്കളുമായി ചര്‍ച്ച നടത്തുന്നത്. ഡല്‍ഹി മുന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗ്, മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വൈ ഖുറൈഷി എന്നിവരുള്‍പ്പെടെ അഞ്ച് പ്രമുഖ മുസ്ലീം നേതാക്കളുമായാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്.
Story Highlights: all india imam organisation chief says mohan bhagwat is rashtra pita
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here