കൊടുവള്ളിയിൽ കാർ നിയന്ത്രണംവിട്ട് മറിഞ്ഞു; ഏഴ് പേർക്ക് പരുക്ക്

കോഴിക്കോട് കൊടുവള്ളി നെല്ലാംകണ്ടിയിൽ കാർ നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞ് ഏഴ് പേർക്ക് പരുക്ക്. ഗൂഡല്ലൂരിലേക്ക് വിനോദയാത്ര പോയി മടങ്ങുകയായിരുന്ന പാലക്കാട് കുമ്പിടി സ്വദേശികളായ ഏഴുപേർക്കാണ് പരുക്കേറ്റത്.
കുമ്പിടി സ്വദേശി ജാസിം (37), ജാസിമിന്റെ ടെക്സ്റ്റൈൽസിൽ ജോലി ചെയ്യുന്ന രഞ്ജിത്ത്, അഭിജിത്ത്, സിറാജ്, സ്വാലിഹ്, അനസ്, അഖിലേഷ് എന്നിവർക്കാണ് പരുക്കേറ്റത്.
Read Also: തൃശൂരിൽ മതിലിൽ ബൈക്ക് ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു
ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ നെല്ലാംകണ്ടി അങ്ങാടിക്ക് സമീപം രാത്രി 12.20ന് ആയിരുന്നു അപകടം ഉണ്ടായത്.
Story Highlights: Car Accident Kozhikode
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here